ചാന്തുപൊട്ട് പോകുന്നു എന്ന് വിളിച്ചവർ ദേ പിങ്കി പോകുന്നു എന്ന് മാറ്റി വിളിപ്പിക്കാൻ കഴിഞ്ഞു; അന്തസ്സായി ചേച്ചിയെ വിവാഹം കഴിപ്പിച്ചു.. : പിങ്കി വിശാൽ

Pinky Visal 1

കൊടുങ്ങല്ലൂർ സ്വദേശിനിയായ പിങ്കി വിശാൽ ഇന്ന് തിരക്കേറിയ ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ്. സിനിമാനടി അനുശ്രീയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന പിങ്കി മഞ്ജു വാര്യരുടെ ഹൌ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെയാണ് സിനിമ കരിയർ തുടങ്ങിയത്. സഹനത്തിന്റെയും അധ്വാനത്തിന്റെയും കഥയാണ് പിങ്കിയുടെ ജീവിതം പറയുന്നത്.

ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ചുവളർന്ന പിങ്കി സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് മനസ്സിലാക്കുന്നത് തന്റെ വ്യക്തിത്വം ഒരു പെണ്ണിന്റെയാണെന്ന്. എന്നാൽ ട്രാൻസ്‌ജെൻഡർസിനെ വെറുക്കുന്ന ഒരു സമൂഹത്തിന്റെ ഇടയിൽ ജീവിച്ചതുകൊണ്ട് ഒരുപാട് വർഷങ്ങൾ പിങ്കി തന്റെ വ്യക്തിത്വം ആൾക്കാരുടെ മുന്നിൽ മറച്ചുവച്ചു. പല രീതിയിലുള്ള കുത്തുവാക്കുകളും കേട്ട ശേഷമാണു ഇന്ന് സമൂഹം അംഗീകരിക്കുന്ന നിലയിലേക്ക് പിങ്കി ഉയർന്നത്. പിങ്കിയുടെ ജീവിത വിശേഷങ്ങൾ!

Pinky Visal 6

കൊടുങ്ങല്ലൂർ ആണ് സ്വദേശം. ചെറുപ്പം മുതലേ അമ്മയ്ക്കും ചേച്ചിക്കും ഒപ്പമായിരുന്നു ഞാൻ നടന്നിരുന്നത്. നാലാം ക്‌ളാസിൽ തുടങ്ങിയപ്പോൾ ആണ് സ്ത്രീ വേഷത്തിൽ ഡാൻസ് വേഷങ്ങൾ ഞാൻ ചെയ്യാൻ തുടങ്ങിയത്. എന്നാൽ കൗമാരം എത്തിയതോടെയാണ് എന്റെ ഉള്ളിൽ ഒരു സ്ത്രീ ഉണ്ട് എന്ന് എനിക്ക് ബോധ്യമാകുന്നത്. എന്റെ നാട് ഒരു നാട്ടിൻ പ്രദേശം ആയതുകൊണ്ടുതന്നെ ഈ പെണ്ണുങ്ങൾ പോലെയുള്ള ആളുകളെ കാണുന്നത് തന്നെ വേറെ രീതിയിലാണ്. അതുകൊണ്ടുതന്നെ എന്നിലെ സ്ത്രീ ഭാവം ഞാൻ ഒളിക്കാൻ തുടങ്ങി. ഞാൻ പെണ്ണല്ല ആൺ ആണെന്ന രീതിയിൽ ആൺകുട്ടികളുടെ ഗെയിമുകളിൽ പങ്കെടുക്കാൻ തുടങ്ങി.

Pinky Visal 3

എന്നാൽ ഓടാൻ പേടിയാണ്. ഓടുമ്പോൾ പെണ്ണിന്റെ ഒരു കുണുക്കം വരുമോ എന്ന പേടി ഉള്ളിൽ ഉള്ളത് കൊണ്ട് തന്നെ ക്രിക്കറ്റിൽ അമ്പയർ ആയി നിക്കാൻ ആണ് ശ്രമിച്ചിട്ടുണ്ടായിരുന്നത്. ക്രിക്കറ്റ് കളിച്ചിട്ട് വീട്ടിൽ എത്തുമ്പോൾ പിന്നെയും ഞാൻ സ്ത്രീ ആണെന്ന വിചാരം എന്നിലേക്ക് എത്തും. അപ്പോഴാണ് ഞാൻ റിലാക്സ് ചെയ്യുന്നത് എന്ന് പറയാം. എന്നിലെ സ്ത്രീത്വം ഒളിച്ചു വയ്ക്കാൻ നേരം അനുഭവിച്ച മാനസിക പിരിമുറുക്കം അത്രയും ഉണ്ടായിരുന്നു. ആരോടും സംസാരിക്കാൻ പോലും ഞാൻ നിന്നിട്ടുണ്ടായിരുന്നില്ല.

Pinky Visal 2

പ്ലസ് വൺ കഴിയുന്ന സമയത്തായിരുന്നു അച്ഛന്റെ മരണം . ആ സമയത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിൽ ആയിരുന്നു കുടുംബം. ഡിഗ്രിക്ക് ചേർന്ന ശേഷം ഞാൻ ഒരു പാർട്ട് ടൈം ജോലിക്കും പോയി തുടങ്ങിയിരുന്നു. സെയിൽസ് ഗേളായി നിൽക്കാനും തുടങ്ങി. ആ സമയത്താണ് എന്റെ കമ്മ്യൂണിറ്റിയിൽ ഉള്ള ആളുകളെ ഞാൻ കാണുന്നത്. എന്റെ ഒപ്പം ജോലി ചെയ്യാൻ തന്നെ ഒരാളുണ്ടായിരുന്നു. ആ സമയത്താണ് മേക്ക്പ് പഠിക്കാം എന്ന ചിന്തയിലേക്ക് ഞാൻ എത്തിയതും രഞ്ജു രഞ്ജിമാർ എന്നെ മകളായി അംഗീകരിക്കുന്നതും. മേക്കപ്പിലേക്കുള്ള ഇഷ്ടം തോന്നിയത് തന്നെ രഞ്ജുമ്മ ആയുള്ള ചങ്ങാത്തം തുടങ്ങിയ ശേഷമാണ്‌.

Pinky Visal 1

പഠിക്കാൻ ചേർന്ന ശേഷമാണ് എന്റെ വേഷങ്ങൾ വരെ മാറിയതും. പഠനത്തിന് ശേഷം ആദ്യമായി മേക്കപ്പ് ചെയ്തത് മഞ്ജുചേച്ചിയുടെ ഒപ്പം ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിൽ അസിസ്റ്റ് ചെയ്തുകൊണ്ടാണ്. അങ്ങനെ ഒരു വര്ഷം തന്നെ പതിനഞ്ചും പതിനാറും സിനിമകൾ ഞാൻ ചെയ്യാൻ തുടങ്ങി. എന്നെ വളർത്തി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആക്കിയത് മലയാള സിനിമയാണ്. എന്നെ മോശമായി പറഞ്ഞ ആളുകൾ എന്നെ അംഗീകരിക്കാൻ തുടങ്ങി. എന്നെ അവഗണിച്ചവരുടെ മുൻപിൽ എനിക്ക് വിൻ ചെയ്യാൻ ആയി എന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടം.

Pinky Visal 4

എന്റെ കമ്മ്യൂണിറ്റിയിൽ ഉള്ള ആളുകൾ ഒന്നുമായി എനിക്ക് വലിയ ഒരു കൂട്ടുകെട്ട് ഒന്നും അധികം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അതൊക്കെ മാറിയിട്ടുണ്ട്. ഒരു ഐഡന്റിറ്റി എനിക്ക് വന്നത് അനുശ്രീ കാരണം ആണ്. സർജറി ചെയ്തപ്പോൾ എന്നെ ഒരു കുഞ്ഞിനെ നോക്കുന്ന പോലെയാണ് അനുശ്രീ നോക്കിയത്. എന്റെ ജീവിതത്തിൽ എനിക്ക് പറയാൻ പറ്റാത്ത ഒരു വികാരമാണ് അനുശ്രീ. ഇൻഡസ്ട്രിയിൽ നിന്നും വളരെ മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും അതൊക്കെ സോൾവ് ആക്കാൻ സാധിച്ചിട്ടുണ്ട്.

Pinky Visal 5

ഒരു ചിത്രം തിരുവനന്തപുരത്തു വച്ച് നടന്നപ്പോൾ അതിലെ ഒരു നടൻ എന്നെ മാനസികമായി ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഫോൺ ചെയ്തിട്ടും, ഡോറിൽ വന്നു മുട്ടിയും ഒക്കെയും എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പിന്നെ മാനസികമായി തളർത്തിയ വാക്കുകൾ, എന്റെ നാട്ടിലൂടെ ഞാൻ ഒറ്റക്ക് നടന്നു പോകുമ്പോൾ ഒൻപത് പോകുന്നു. ചാന്തുപൊട്ട് പോകുന്നു. മോഴ പോകുന്നു എന്നൊക്കെയുള്ള വാക്കുകൾ മാനസികമായി ഏറെ തളർത്തിയിട്ടുണ്ട്. എന്നാൽ ജീവിതത്തിൽ ഞാൻ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയി മാറിയ ശേഷം ഞാൻ എന്റെ നാട്ടിൽ കാറിൽ ചെന്നിറങ്ങുമ്പോൾ പണ്ട് മോശം പറഞ്ഞിരുന്നവരെ കൊണ്ട് ദേ പിങ്കി പോകുന്നു എന്ന് തിരിച്ചു പറയിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

Pinky Visal 7

ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പൺ ചെയ്തിട്ട് എനിയ്ക്ക് എന്റെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാൻ ആണ് ഇനി എന്റെ ആഗ്രഹം. പണ്ട് സാമ്പത്തികമായി പിന്നോക്കം നിന്ന തന്റെ കുടുംബത്തെ ഇന്ന് ചുമലിൽ ഏറ്റി ഭദ്രമായി നോക്കുന്നത് പിങ്കി തന്നെയാണ്. ഇന്ന് എന്നോട് ആളുകൾക്ക് ബഹുമാനം ആണ് എന്നും ജോഷ് ടോക്കിനോട് പിങ്കി പറയുന്നു.

Previous articleകിടിലൻ ഡാൻസുമായി ദീപ്തി സതിയും നീരവ് ബവ്ലേചയും; വീഡിയോ ഏറ്റെടുത്ത് ആരാധകർ.!
Next articleഅറിയാതെ ചിത്രം പകർത്തിയ നിമിഷം; അഞ്ച് വർഷങ്ങൾ മുൻപുള്ള ഓർമ്മയുമായി ദിയ കൃഷ്ണ

LEAVE A REPLY

Please enter your comment!
Please enter your name here