കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതും അത്തരത്തിലൊരു കാഴ്ചയാണ്. കേരളത്തിലെ ഒരു ഗ്രാമപ്രദേശത്ത് നിന്നുള്ള ഒരു വിഡിയോയാണ് ഇത്. പാട്ടിന്റെ അകമ്പടിയില്ലാതെ ഉള്ളിലുള്ള താളംകൊണ്ട് തന്നെ ചുവടുകൾ
ഓർത്തെടുത്ത് നൃത്തം ചെയ്യുകയാണ് ഒരു പെൺകുട്ടി. സ്‌കൂളിലേക്ക് പോകാനുള്ള ഓട്ടോ കാത്തുനിൽക്കുന്നതിനിടെയാണ് കുട്ടിയുടെ നൃത്തം. വളരെ ആസ്വദിച്ച് മറ്റൊന്നും ശ്രദ്ധിക്കാതെ ആവേശത്തോടെ കുട്ടി ചുവടുവയ്ക്കുകയാണ്.
കാവാലാ എന്ന ഹിറ്റ് ഗാനത്തിനാണ് ഈ മിടുക്കി നൃത്തം ചെയ്യുന്നത് എന്നത് ഗാനരംഗത്തിലെ ചുവടുകൾ പകർത്തുന്നത് കണ്ടാൽ മനസിലാകും. രസകരമായ ഈ കാഴ്ച ശ്രദ്ധനേടുകയാണ്.