‘മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂക്ക വിളിച്ചു,’ ‘അദ്ദേഹം ഇല്ലെങ്കിൽ മലയാള സിനിമയിൽ ബാല എന്ന വ്യക്തി ഇല്ല’; തിരിച്ചുവരവിനെക്കുറിച്ച് ബാല പങ്കുവെച്ച വീഡിയോ

233608260 382695193216265 674470300856023502 n

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ്‌ ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. കരള്‍രോഗം ബാധിച്ച ബാലയ്ക്ക് കൊച്ചി അമൃത ആശുപത്രിയിലാണ് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. ഇനി പഴയതിലും ശക്തമായി സിനിമകളും കഥാപാത്രങ്ങളും ചെയ്യണമെന്നതാണ് ബാലയുടെ ആ​ഗ്രഹം.

ഇപ്പോഴിതാ ബാല പങ്കുവെച്ച വിഡിയോയാണ് ശ്രദ്ധ നേടുന്നത്. ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്. തന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട്, പ്രേക്ഷകർ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ബാല ഇപ്പോൾ. മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ മമ്മൂട്ടി തന്നെ വിളിച്ചെന്നും തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചെന്നുമുള്ള സന്തോഷം പങ്കുവയ്ക്കുകയായിരുന്നു നടൻ. സംഭാഷണത്തിനിടെ ബിഗ് ബി പാർട്ട് 2 ആയ ബിലാലിനെ പറ്റി താൻ സംസാരിച്ചെന്നും വൈകാതെ സന്തോഷവാർത്ത കേൾക്കാനാകുമെന്ന സൂചനയും അദ്ദേഹം നൽകി.

70914265 881666675582964 8301916657815650304 n

‘ദൈവം സഹായിച്ച് എനിക്ക് ജീവിതം തിരിച്ച് കിട്ടി. നമുക്ക് എല്ലാത്തിനേക്കാളും പ്രധാനം മനസിന്റെ സന്തോഷമാണ്. ഇന്ന് എനിക്കത് കിട്ടി. അതിനെപ്പറ്റി എനിക്ക് പറഞ്ഞേപറ്റൂ. രമേശ് പിഷാരടി എന്നെ വിളിച്ചിരിക്കുന്നു. ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞു’, ‘ഞാൻ അഭിമുഖങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്, ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരു സൂപ്പർ സ്റ്റാർ കേരളത്തിൽ ഉണ്ടെന്ന്. അദ്ദേഹം എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വളരെ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഇല്ലെങ്കിൽ മലയാള സിനിമയിലോ, ഈ വീഡിയോയിലോ ബാല എന്ന വ്യക്തി ഇല്ല’, അതേ.. എല്ലാവർക്കും അറിയുന്നത് പോലെ മമ്മൂക്കയാണ് അത്.

അദ്ദേഹം വിളിച്ചു. ഞങ്ങൾ തമ്മിൽ ഉള്ളത് വളരെ രസകരമായ ഒരു സംഭാഷണം ആയിരുന്നു. അദ്ദേഹം അനുമതി തന്നാൽ ആ സംഭാഷണം എല്ലാവരെയും കേൾപ്പിക്കണം എന്ന് എനിക്കുണ്ട്. ഞാൻ വളരെയധികം സന്തോഷവാനാണ്. അദ്ദേഹം വിളിച്ചിട്ട് എന്റെ തിരിച്ചുവരവിനെ കുറിച്ച് ഒരുപാട് സംസാരിച്ചു. കൂടാതെ തിരിച്ചുവരവിനായി അദ്ദേഹം നല്ല ബൂസ്റ്റ് അപ്പ് നൽകുകയും ചെയ്തു. അതെനിക്ക് വളരെ സന്തോഷം നൽകി’, ‘അതുപോലെ നിങ്ങൾ എല്ലാവരും ആഗ്രഹിക്കുന്ന ബിഗ് ബി പാർട്ടി 2, ബിലാലിനെ പറ്റി ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എനിക്ക് തോന്നുന്നു എല്ലാവർക്കും സന്തോഷമാകുമെന്ന്

ഇനി മമ്മൂക്കയുടെ വിശേഷങ്ങൾ, ഞങ്ങളുടെ വിശേഷങ്ങൾ, നമ്മുടെ വിശേഷങ്ങൾ അടുത്തതായി കാണാം,’ ബാല വീഡിയോയിൽ പറഞ്ഞു. അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിൽ മമ്മൂട്ടി അവതരിപ്പിച്ച ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തിന്റെ സഹോദരനായാണ് ബാല എത്തിയത്. മുരുഗൻ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ബാലയുടെ കരിയറിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷമാക്കിയിട്ടുള്ള വേഷമാണ് ഇത്.

159035240 281136320038820 2055554475562747095 n
Previous articleസോഷ്യൽ മീഡിയയിൽ വൈറലായി മീര ജാസ്മിന്റെ പുത്തൻ ഫോട്ടോസ്; ‘പഴകും തോറും വീര്യം കൂടുമെന്ന് ആരാധകർ.!! ഫോട്ടോസ് കാണാം
Next articleതുടർച്ചയായി അഞ്ചുദിവസം നൃത്തം ചെയ്തു; ലോക റെക്കോർഡ് നേടി 16 വയസുകാരി ശ്രുതി.!

LEAVE A REPLY

Please enter your comment!
Please enter your name here