നീളമുള്ള മുടിക്കുള്ള ലോക റെക്കോർഡ് നേടി പതിനഞ്ചുകാരൻ!!

ഒരുപക്ഷേ കേട്ടാൽ അമ്പരപ്പ് തോന്നുന്ന വിചിത്ര പ്രവർത്തികൾ വരെ ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കിയവരുണ്ട്. ചിലത് നമുക്ക് ഏറെ പ്രതീക്ഷയും പ്രചോദനവും നൽകുന്നതാണ്. ഇന്ന് തന്റെ മുടിയുടെ കരുത്തിൽ ലോക റെക്കോർഡ് നേടിയ പതിനഞ്ചുവയസുകാരനെയാണ് പരിചയപ്പെടുത്തുന്നത്.

പഞ്ചാബിൽ നിന്നുമുള്ള സിദ്ധാക്ദീപ് സിങ് ചാഹൽ ആണ് നീളൻ മുടിക്ക് ലോക റെക്കോർഡ് നേടിയിരിക്കുന്നത്. (boy with the worlds longest hair) ഒരിക്കൽ പോലും സിദ്ധാക്ദീപ് മുടി മുറിച്ചിട്ടില്ല. 4 അടി 9.5 ഇഞ്ച് നീളമാണ് മുടിയ്ക്ക് ഉള്ളത്. വളരെ സൂക്ഷമമായാണ് ഈ പതിനഞ്ചുകാരന്റെ മുടി സംരക്ഷണം. ആഴ്ചയിൽ രണ്ടുതവണ മാത്രം മുടി കഴുകും.

Screenshot 2023 09 18 192745

ഒരു മണിക്കൂർ മുടി സംരക്ഷണത്തിനായി മാറ്റിവെക്കും. അമ്മയുടെ സഹായമില്ലെങ്കിൽ ഒരു ദിവസത്തിലെ മുഴുവൻ സമയവും മുടി പരിപാലിക്കുന്നതനു വേണ്ടി വരുമെന്നാണ് സിദ്ധാക്ദീപ് പറയുന്നത്. സിഖ് മത വിശ്വാസിയാണ് സിദ്ധാക്ദീപ്. അതുകൊണ്ട് തന്നെ മുടി കെട്ടിവെച്ചതിനു ശേഷം ടർബൻ ഉപയോഗിച്ച് പൊതിഞ്ഞാണ് സൂക്ഷിക്കുന്നത്.

Screenshot 2023 09 18 192623

മുടിയുടെ പേരിൽ തനിക്കൊരു ലോക റെക്കോർഡ് സ്വന്തമാക്കിയത് ഇപ്പോഴും കുടുംബാംഗങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമാണ് എന്നും ഈ പതിനഞ്ചുവയസുകാരൻ പറയുന്നു. ചെറുപ്പത്തിൽ ഏറെ കളിയാക്കലുകൾ നേരിട്ടുണ്ടെങ്കിലും ഈ നേട്ടം സന്തോഷം നൽകുന്നുവെന്നും അവൻ പറയുന്നു.

Previous article‘അധ്യാപികയായിരുന്ന ഒരു വൃദ്ധ ചെന്നൈ തെരുവിൽ കണ്ടെത്തി പിന്നെ സംഭവിച്ചത്!!’ ആരെയും അത്ഭുതപ്പെടുത്തും; കരയിക്കും വീഡിയോ
Next article‘ഈ പ്രായത്തിലും എന്താ അഴക്’ താരത്തിന്റെ പുത്തൻ ഫോട്ടോസ്…!!!

LEAVE A REPLY

Please enter your comment!
Please enter your name here