തന്റെ വ്യത്യസ്തമായ അനുകരണ വീഡിയോകൾ കണ്മണി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ, കാവ്യ മാധവനെ അനുകരിച്ചു കൊണ്ടാണ് കണ്മണി എത്തിയിരിക്കുന്നത്. നേരത്തെ, ആറാം തമ്പുരാനിലെ മഞ്ജു വാര്യർ ആയും, നന്ദനത്തിലെ നവ്യ നായർ ആയും എല്ലാം കണ്മണി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ, കാവ്യ മാധവന്റെ പിറന്നാൾ പ്രമാണിച്ച്, ഒരു ട്രിബ്യൂട്ട് ആയിയാണ് കണ്മണി കുട്ടി ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
കാവ്യ മാധവന് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് മുക്ത തന്നെയാണ് തന്റെ മകളുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദിലീപ് – കാവ്യ മാധവൻ ജോഡി അഭിനയിച്ച ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശ മാധവൻ’ എന്ന ചിത്രത്തിലെ ഒരു ഡയലോഗ് ആണ് കണ്മണി അവതരിപ്പിച്ചിരിക്കുന്നത്. കാവ്യ മാധവൻ ദിലീപിനോട് പറയുന്ന രസകരമായ ഡയലോഗ് മനോഹരമായി കണ്മണി കുട്ടിയും അവതരിപ്പിച്ചിരിക്കുന്നു.
കണ്മണിയുടെ മുഖഭാവവും, നിഷ്കളങ്കതയും തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്. നേരത്തെ പങ്കുവെച്ച വീഡിയോകൾക്ക് ലഭിച്ചതിന് സമാനമായി മികച്ച പ്രതികരണമാണ് കണ്മണി കുട്ടിയുടെ ഈ വീഡിയോക്കും പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മുക്ത തന്നെയാണ് കാവ്യ മാധവനായി കണ്മണിയെ ഒരുക്കിയിരിക്കുന്നത്. അബിൻ സാബു ആണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.