സാരിയുടുത്ത് പെൺവേഷത്തിൽ തീയേറ്ററിലെത്തിയതിന്റെ കാരണം വെളിപ്പെടുത്തി രാജസേനൻ!!

hdetsfgnjdts

സംവിധായകനും നടനുമായ രാജസേനന്റെ സ്ത്രീ വേഷമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് രാജസേനൻ സ്ത്രീ വേഷത്തിൽ തീയേറ്ററിലെത്തിയത്. കൊച്ചിയിലെ തീയേറ്ററിലായിരുന്നു രാജസേനൻ എത്തിയത്. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജസേനൻ ഒരുക്കുന്ന ചിത്രം കൂടിയാണ് ഞാനും പിന്നൊരു ഞാനും.

ഇപ്പോഴിച തന്റെ ഈ മേക്കോവറിന് പിന്നിലെ കാരണം രാജസേനൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. നമ്മുടെ എല്ലാവരുടേയും ഉള്ളിൽ മറ്റൊരാളുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. നമ്മുടെ ഉള്ളിൽ ഒരാളുണ്ട്, ആരോ ഒരാളുണ്ട്. അതൊരു സ്ത്രീയാണോ പുരുഷനാണോ അമ്മയാണോ അച്ഛനാണോ കാമുകിയാണോ സുഹൃത്താണോ എന്നുള്ളതല്ല. ആരോ ഒരാളുണ്ട്. തുളസീധരൻ അയാളുടെ ഉള്ളിലേക്ക് കടന്നു ചെന്നപ്പോൾ കിട്ടിയതാണ് രണ്ടാമത്തെ ഞാൻ. ഞാൻ ട്രോളുകളും പ്രതീക്ഷിച്ചിട്ടുണ്ട്.

ഇന്നിപ്പോൾ നല്ല അസല് ട്രോൾ വരുമെന്ന് എനിക്കറിയാം. പക്ഷേ ആ ട്രോൾ കണ്ട് വായിച്ച് ചിരിക്കുന്നവർ സിനിമ വന്ന് കാണും. ഇതിപ്പോൾ എന്റെ മാത്രം താല്പര്യം കൊണ്ട് ചെയ്യുന്ന ഒരു കാര്യമല്ല. എന്റെ പിന്നിൽ ഒരു ടീം തന്നെയുണ്ട്. സാറ് അങ്ങനെ ചെയ്യുമോയെന്നായിരുന്നു അവർ ആദ്യം എന്നോട് ചോദിച്ചത്. ഞാൻ പറഞ്ഞു, ഞാൻ ചെയ്യും. രാവിലെ എന്റെ മീശയെടുക്കുമ്പോൾ ഞാൻ ആലോചിച്ചു ഭഗവാനേ അതു കഴിഞ്ഞിട്ടുള്ള എന്റെ മുഖം എങ്ങനെയായിരിക്കുമെന്ന്. എന്തായാലും ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ. ഈ വേഷത്തിൽ കാണുന്നത് ഒരു കൗതുകം മാത്രമാണെന്നും രാജസേനൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

എന്തായാലും രാജസേനന്റെ ലുക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴി‍ഞ്ഞു. പേര് പറഞ്ഞില്ലെങ്കിൽ രാജസേനൻ ആണെന്ന് ഒരു മനുഷ്യനും പറയില്ലായെന്നാണ് കൂടുതൽ പേരും നൽകുന്ന കമന്റുകൾ. കിലുക്കം കിലുകിലുക്കത്തിലെ ഇന്നസെന്റിനെ ഓർമ്മ വരുന്നു എന്ന് പറയുന്നവരും കുറവല്ല. സാരിയുടുത്ത് ശരിയ്ക്കും ഒരു സ്ത്രീയെ പോലെ തന്നെയായിരുന്നു രാജസേനൻ എത്തിയത്.

Previous article‘അമ്മ നനഞ്ഞാലും; മകൻ നനയാതിരിക്കാൻ അമ്മയുടെ കരുതൽ!!’ – വിഡിയോ വൈറൽ
Next articleതന്റെ ജോലി ഉപേക്ഷിച്ച് പൂർണമായും ‘മെർമെയ്‌ഡ്‌’ ആയി യുവതി; ഈ മത്സ്യകന്യകയുടെ ജീവിതം ഇങ്ങനെ..!!

LEAVE A REPLY

Please enter your comment!
Please enter your name here