ഞങ്ങൾ ധന്യരായ നിമിഷം, ആശുപത്രിയില്‍ നിന്നുള്ള വീഡിയോ പുറത്തുവിട്ടു ശ്രീകുമാറും സ്നേഹയും- വീഡിയോ

Sneha Sreekumar 1

തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷരുമായി പങ്കുവയ്ക്കുന്ന താരജോഡികളാണ് സ്‌നേഹയും ശ്രീകുമാറും. ഗര്‍ഭിണിയായത് മുതല്‍ എല്ലാ കാര്യങ്ങളും ഇറുവരും യൂട്യൂബിലൂടെ പങ്കുവച്ചിരുന്നു. ജൂണ്‍ 1 ന് കുഞ്ഞ് ജനിച്ചു എന്ന സന്തോഷ വാര്‍ത്തയും പുറത്ത് വിട്ടു. ഇപ്പോഴിതാ ആശുപത്രിയില്‍ നിന്നുള്ള കുഞ്ഞിന്റെ വീഡിയോ പുറത്ത് വന്നിരിയ്ക്കുന്നു. നടി വീണ നായര്‍ കാണാന്‍ വന്നപ്പോള്‍ എടുത്ത വീഡിയോ ആണ് സ്‌നേഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചരിയ്ക്കുന്നത്.

‘വിലമതിക്കാന്‍ കഴിയാത്ത നിമിഷം. ഒരു ആണ്‍ കുഞ്ഞിനാല്‍ ഞങ്ങള്‍ അനുഗ്രഹീതരായി’ എന്നാണ് വീഡിയോയ്ക്ക് സ്നേഹ കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷന്‍. വീണ വന്ന് സ്‌നേഹയെ കാണുന്നതും, സ്‌ട്രെക്ചറില്‍ കിടന്ന സ്‌നേഹയെ മാറ്രുന്നതും വീഡിയോയില്‍ കാണാം. ശ്രീകുമാര്‍ കുഞ്ഞിനെ വാങ്ങുമ്പോള്‍ ഇമോജി കൊണ്ട് മുഖം മറച്ചിട്ടുണ്ട്. മറ്റൊരിടത്ത് കുഞ്ഞ് തന്നെ കൈ കൊണ്ട് മുഖം മറച്ചതും കാണാം. ക്യൂട്ടാണ് വീഡിയോ എന്ന് പറയാതെ തന്നെ അറിയാമല്ലോ.

ആദില്‍, വരദ, അശ്വതി തുടങ്ങി സെലിബ്രിറ്റികള്‍ അടക്കം പലരും വീഡിയോയ്ക്ക് താഴെ കമന്റുകളുമായി വന്നിട്ടുണ്ട്. ആശംസകളും സ്‌നേഹവും അറിയിച്ച് വന്ന കമന്റിന് എല്ലാം നന്ദിയും സ്‌നേഹവും അറിയിച്ച് സ്‌നേഹയും എത്തി. കണ്ണാന കണ്ണേ എന്ന മനോഹരമായ പാട്ടിന്റെ പശ്ചാത്തലത്തിനൊപ്പമുള്ള വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

Sneha Sreekumar 1 1
Previous articleകൂട്ടുകാർക്കൊപ്പം ഒരു റീൽസ്; വിഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ- വീഡിയോ കാണാം
Next articleലഹങ്കയിൽ രാജകുമാരിയെ സുന്ദരിയായി പ്രിയ വാര്യർ; പുതുപുത്തൻ ഫോട്ടോസ് പങ്കുവെച്ചു താരം

LEAVE A REPLY

Please enter your comment!
Please enter your name here