റിഷി എന്ന് പറഞ്ഞാൽ ആർക്കും അറിയാൻ വഴിയില്ല, എന്നാൽ മുടിയൻ എന്ന് കേട്ടാൽ റിഷിയെ അറിയാത്തവർ ആയി ആരും തന്നെ കാണില്ല. ഉപ്പും മുളകിലെ ഫ്രീക്കൻ പയ്യൻ. മുടിയൻ എന്ന ചെല്ലപ്പേരിൽ പ്രേക്ഷകർ വിളിക്കുന്ന റിഷി എസ് കുമാർ വീട്ടമ്മമാരും യുവാക്കളും കുട്ടികളും, എന്തിനു പ്രായം ആയവർ വരെ മുടിയന്റെ ആരാധകരാണ്. ആ മുടിയും കണ്ണടയുമാണ് റിഷിയുടെ ഹൈലൈറ്റ്. നടൻ മാത്രമല്ല തികഞ്ഞ നർത്തകൻ കൂടിയാണ് മുടിയൻ.
അത് പലപ്പോഴും പല എപ്പിസോഡുകളിലും, ഇൻസ്റ്റാഗ്രാം വീഡിയോകളിൽ കൂടിയും താരം തെളിയിച്ചിട്ടുണ്ട്. ഡി ഫോര്‍ ഡാൻസിലൂടെയാണ് മുടിയൻ മിനിസ്ക്രീനിലേക്ക് ചുവടെടുത്തു വച്ചത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന സിനിമയിലും ഒരു വേഷം ചെയ്തിട്ടുണ്ട്. ഉപ്പും മുളകിൽ മൂത്ത മകന്റെ റോൾ വളരെ മനോഹരമായി കൈകാര്യം ചെയ്ത് കൊണ്ട് വരുകയായിരുന്നു. എന്നാൽ കുറച്ച് നാളുകളായി മുടിയനെ സീരിയലിൽ കാണാതെയായി. അതോടെ എല്ലാവരുടെയും ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങി.
എന്നാൽ ഇപ്പോഴിതാ അതിനുള്ള മറുപടി നൽകുകയാണ് താരം. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം മനസ് തുറക്കുന്നത്. മുടിയന്റെ വാക്കുകളിലേക്ക്, ‘ഉപ്പും മുളകിലെ ഡയറക്ടർ ഉണ്ണി സാറുമായി ഉള്ള കുറച്ച് പേഴ്സൺ ഇഷ്യൂസ് കൊണ്ടാണ് ഞാൻ മാറിനിന്നത്.എന്നാൽ ഇപ്പോഴിതാ എന്നെ അതിൽ നിന്നും പൂർണമായി ഒഴിവാക്കാൻ മുടിയൻ ബാംഗ്ലൂർ ഡ്രഗ് കേസിൽ കുടുങ്ങി എന്ന് വരുത്തി തീർക്കുന്നു. അതിന്റെ ഷൂട്ടിങ് കഴിഞ്ഞു. 2 ദിവസത്തിനുള്ളിൽ അപ്പ് ആകുമെന്ന് ആണ് അറിയാൻ കഴിഞ്ഞത്. അവിടെയുള്ള എന്റെ വിശ്വസ്തനായ ഒരാളാണ് പറഞ്ഞത്. പേര് ഇപ്പോൾ പറയാൻ കഴിയില്ല.
അവിടെ അച്ഛനും അമ്മയ്ക്കും ഒന്നും ഉണ്ണി സാറിനോട് ചോദിക്കാൻ പറ്റില്ല. അവർക്ക് ലിമിറ് ഉണ്ട്. ഇത് അയ്യാളുടെ കളിയാണ്. അവർക്ക് എന്നെ മാറ്റാൻ എന്തൊക്ക വഴി ഉണ്ടായിരുന്നു. അച്ഛനും അമ്മയും പറഞ്ഞു ഇത് ഇടരുത് എന്ന്, അദ്ദേഹം കേട്ടില്ല. ഉപ്പും മുളകും സീരിയൽ ആയിരുന്നില്ല. എന്നാൽ ഇപ്പോൾ അത് സീരിയൽ ആയിരിക്കുന്നു. കരച്ചിലും ബഹളവും ഒക്കെ ആയിട്ട്. ഞങ്ങൾക്ക് പ്രോമിസ് തന്നിട്ടാണ് രണ്ടാമത് തുടങ്ങിയത്. ഒരുപാട് ടോർച്ചർ അനുഭവിച്ചിട്ടുണ്ട് ഉണ്ണി സാറിൽ നിന്ന്. മുടിയൻ ഇത് പറയുമ്പോഴേല്ലാം സങ്കടം സഹിക്കാനാകാതെ കരയുക ആയിരുന്നു,’