അമ്മച്ചി ലുക്ക്‌ ആണല്ലോ, ആന്റി, തടിച്ചി എന്നൊക്കെ വിളിച്ചിട്ടുണ്ട്; 22 കിലോ ഭാരം കുറച്ച് സുന്ദരിയായി പാർവതി കൃഷ്ണ

Parvathy R Krishna 1

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ. മിഞ്ചി എന്ന ആൽബത്തിലൂടോയാണ് പ്രേക്ഷക പ്രീതി നേടുന്നത്. പാർവതി പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്നത് എൻജിനീയറിങ്ങാണ്. ഇന്റീരിയർ ഡിസൈനിങ്ങ് കമ്പനിയും നടത്തുന്നു. ‘മാലിക്കാ’ണ് അവസാനം അഭിനയിച്ച ചിത്രം.

ചിത്രത്തിലെ ഡോ. ഷെർമിൻ പാർവതിക്ക് വലിയ ജനപ്രീതി സമ്മാനിച്ച കഥാപാത്രമാണ്. സോഷ്യൽ മീഡിയയിൽ പാര്‍വതിയുടെ ഗര്‍ഭകാല വിശേഷങ്ങളായിരുന്നു വൈറൽ. താരം നിറവയറില്‍ ഡാന്‍സ് കളിക്കുന്ന പാര്‍വതിയുടെ വീഡിയോ വ്യാപകമായി വിമ ര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ ഇതൊന്നും തന്നെ പാർവതി കാര്യമായി എടുത്തിരുന്നില്ല. താരത്തിന്റെ പ്രസവ വിശേഷങ്ങളും പങ്കുവെച്ചിരുന്നു.

Parvathy R Krishna 1

മകൻ ജനിച്ചതും എല്ലാം തന്നെ യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞിട്ടുണ്ട്. ഗർഭകാലത്ത് താരം വണ്ണം വെച്ചതും അതെതുടർന്ന് മറ്റുള്ളവരിൽ നിന്നുണ്ടായ പരിഹാസവും എല്ലാം ഇപ്പോൾ താരം തുറന്നു പറയുകയാണ്. അമ്മച്ചി ലുക്ക്‌ ആണല്ലോ, ആന്റി തടിച്ചി എന്നൊക്കെ വിളിച്ചിട്ടുണ്ട്,എന്നാൽ ഇപ്പോൾ താരം 22 കിലോ ഭാരം കുറച്ച് എത്തുകയാണ്. മൂന്നര മാസം കൊണ്ടാണ് താരം വണ്ണം കുറച്ചത്. താരത്തിന്റെ പുതിയ ലുക്ക്‌ കണ്ട് എല്ലാവരും അതിശയപെടുകയാണ്. വനിത ഓൺലൈനിനോട് ആണ് താരം സംസാരിച്ചത്.

പാർവതിയുടെ വാക്കുകളിലേക്ക്,‘‘ഗർഭിണിയാകും മുമ്പ് 56–58 കിലോ വരെയൊക്കെയായിരുന്നു എന്റെ ശരീര ഭാരം. ഗർഭകാലത്ത് 82–83 കിലോ വരെയെത്തി. മകൻ ജനിച്ച ശേഷവും 6 മാസം വരെ ഡ യറ്റൊന്നും ചെയ്തില്ല. അതിനെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല. മകന്റെ ഫീഡിങ്ങിനെയൊക്കെ ബാധിക്കുമെന്നു തോന്നി. ആ സമയത്ത് പലരും ഡയറ്റ് പ്ലാനുകൾ നിർദേശിക്കുന്നുണ്ടായിരുന്നു. ഒടുവിൽ എനിക്ക് ഓക്കെ എന്നു തോന്നിയ ഘട്ടത്തിലാണ് ഡയറ്റ് തുടങ്ങിയത്.

Parvathy R Krishna 2

നമ്മുടെ ദൈനംദിന ജീവിത രീതികളെ നിലനിർത്തിക്കൊണ്ടുള്ള ഒരു പ്ലാനാണ് ഞാൻ സ്വീകരിച്ചത്. എല്ലാം കഴിക്കാം. ജങ്ക് ഫൂഡ്സും ഫ്രൈഡ് ഐറ്റംസും ഒരു പരിധിയിൽ കൂടുതൽ ഉപയോഗിക്കരുതെന്നേയുള്ളൂ. അധികം വർക്കൗട്ടും ഇല്ല. നടന്നാലും മതി. കുഞ്ഞിന്റെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതിനാൽ ദിവസം അരമണിക്കൂറൊക്കെയേ വ്യായാമം ചെയ്തിരുന്നുള്ളൂ. ഇതെല്ലാം കൃത്യമായി തുടരുകയെന്നതാണ് പ്രധാനം. പതിയെപ്പതിയെ റിസൾട്ട് കിട്ടിത്തുടങ്ങിയപ്പോൾ എനിക്കും ആവേശമായി.

മൂന്നര മാസം കൊണ്ട് 82 കിലോയിൽ നിന്ന് 60 കിലോയിൽ എത്തി. അമിത വ ണ്ണ ത്തിന്റെ ബു ദ്ധിമുട്ടുകൾ ഗർഭകാലത്ത് ഒരുപാട് പേർ നേരിടുന്നതാണ്. അക്കാലത്ത് ഞാൻ നേരിട്ട ബോ ഡി ഷെ യ്മി ങ് പോലെ ഇപ്പോൾ അഭിനന്ദനങ്ങളും കിട്ടുന്നു. വണ്ണം കൂടിയ കാലത്ത് എന്റെ ആത്മവിശ്വാസത്തെ അതു തെല്ലും ബാധിച്ചിട്ടില്ല. ആ എന്നെ എനിക്കു വലിയ ഇഷ്ടമായിരുന്നു. അക്കാലത്ത് അതൊക്കെയുണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു.

Parvathy R Krishna 4

ആ പരിഹാസങ്ങളൊക്കെ എന്നെ വി ഷമിപ്പിച്ചിരുന്നെങ്കിൽ ഞാൻ ഡി പ്രഷനിലേക്കു പോകുമായിരുന്നു. എന്റെ കുഞ്ഞിനെയും ബാധിച്ചേനെ. പോ സ്റ്റ്മാ ർട്ടം ഡി പ്ര ഷനൊന്നും എന്നെ ഏശിയിട്ടേയില്ല. അതൊക്കെ വരാതിരിക്കാനുള്ള തയാറെടുപ്പുകൾ സ്വീകരിച്ചിരുന്നു. ഇപ്പോൾ ഞാൻ കുഞ്ഞിനൊപ്പമുള്ള യാത്രയിൽ, അവന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ മുഴുകുകയാണ്.

ഒപ്പം എന്റെ കരിയറിലും ജോലിയിലുമൊക്കെ പരമാവധി ശ്രദ്ധിക്കുന്നു. എല്ലാം ഒന്നിച്ചു കൊണ്ടു പോകുന്നതിൽ യാതൊരു ബുദ്ധിമുട്ടും തോന്നുന്നില്ല. ഇതിനെല്ലാം എന്നെ പ്രാപ്തയാക്കുന്നതിൽ കുടുംബം നൽകുന്ന പിന്തുണ വളരെ വലുതാണ്.

Parvathy R Krishna 3
Previous article‘അച്ഛനോട് അത്ര അടുപ്പമായിരുന്നു അവന്’; യജമാനന്റെ ചിതക്കരികിൽ നിന്ന് മാറാതെ ഒരു നായ
Next articleസാക്ഷരതാ പരീക്ഷയിൽ നൂറിൽ 89 മാർക്ക് നേടി 104-കാരി കുട്ടിയമ്മ

LEAVE A REPLY

Please enter your comment!
Please enter your name here