‘പോകാൻ സമയമായി’ അൻസി കബീർ അവസാനമായി പങ്കുവെച്ച വിഡിയോയിൽ കുറിച്ചത്. സൗന്ദ്യമത്സര വേദികളിലും മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുന്നതിനിടെയാണ് അൻസി കബീറിനെയും, ഡോ. അഞ്ജനയെയും അ പകടം തട്ടിയെടുത്തത്. മിസ് കേരള 2019 അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവരാണ് ഇന്നലെ അർധരാത്രി നടന്ന വാ ഹനാപ കടത്തിൽ മ രണ മ ടഞ്ഞത്.
ബൈപ്പാസ് റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് ഇടിച്ചിറങ്ങിയ നിലയിലാണ് വാഹനം. വാഹനത്തിൻ്റെ ഇടതുവശവും മുൻവശവും പൂർണമായി തകർന്നു. റാംപിലെ പരിചയമാണ് ഇരുവരെയും വലിയ സൗഹൃദത്തിലേക്ക് നയിച്ചത്. മോഡലിംഗ് രംഗത്ത് സജീവമാണ് ഇരുവരും. നിരവധി പരസ്യ ചിത്രത്തിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യ മത്സരരംഗത്ത് കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഇരുവരും.
തിരുവനന്തപുരം ആലങ്കോട് അബ്ദുൾ കബീർ – റസീന ബിവി ദമ്പതികളുടെ ഏക മകളാണ് അൻസി. തൃശ്ശൂർ ആളൂരിലെ എ.കെ ഷാജന്‍റെ മകളാണ് അഞ്ജന. അൻസിയുടെ മ രണവാർത്തയിൽ മനംനൊന്ത് മാതാവ് റസീന വിഷം കഴിച്ച് ആ ത്മ ഹത്യയ്ക്ക് ശ്രമിച്ചെന്ന ഇതിനിടെ പുറത്തു വന്നിട്ടുണ്ട്. കൊച്ചിയിൽനിന്നു അൻജനയുടെ തൃശൂരിലെ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു
എന്നാണ് അ പകടത്തിൽ പരുക്കേറ്റയാൾ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. ഇടതുവശം ചേർന്നു പോയ ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാൻ കാർ വെട്ടിച്ചപ്പോൾ മരത്തിൽ ചെന്നിടിച്ചതാണ് ദു രന്തമായത്. ബൈക്കിൽ ഇടിച്ചെങ്കിലും യാത്രക്കാരന് കാര്യമായ പരുക്കില്ല. കാറിൽ മുന്നിലും പിന്നിലുമായി ഇടതു വശത്തിരുന്ന രണ്ടുപേരുമാണ് മ രിച്ചത്.
മുൻ സീറ്റിലിരുന്ന യുവതി വാഹനത്തിൽ ഞെരിഞ്ഞമർന്നു. പിന്നിലിരുന്ന യുവതി പുറത്തേയ്ക്കു തെറിച്ചുവീണ് മീഡിയനിൽ തലയിടിച്ചുണ്ടായ പരു ക്കുമൂലമാണു മ രിച്ചതെന്നു പൊലീസ് പറഞ്ഞു.