വളർത്തുമൃഗത്തിന് പോലും നൽകാത്ത കേടായ ഭക്ഷണമാണ് ഗർഭിണിയായ സ്വന്തം മകൾക്ക് നൽകിയ അമ്മ; വൈറൽ കുറിപ്പ്

പെൺകുട്ടികൾ അനുഭവിക്കുന്ന പീ ഡനങ്ങളെകുറിച്ച് പങ്കുവെക്കുകയാണ് അഞ്ജലി ചന്ദ്രൻ. സ്വന്തം അമ്മയിൽ നിന്ന് ഗാർഹിക പീ ഡനമേറ്റ പെൺകുട്ടിയുടെ അവസ്ഥ വിവരിക്കുകയാണ് അഞ്ജലി. അഞ്ജലിയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ഗാർഹിക പീ ഡനമെന്നത് വിവാഹ ശേഷം ഭർതൃവീട്ടിൽ സ്ത്രീകൾ അനുഭവിക്കുന്നത് മാത്രമല്ല. സ്വന്തം വീട്ടിൽ മാതാപിതാക്കളിൽ നിന്നോ സഹോദരങ്ങളിൽ നിന്നോ ശാരീരികമായോ മാനസികമായോ പീ ഡനമനുഭവിക്കുന്ന ഒരു പാട് പേരുണ്ട്. നമ്മുടെ മനസ്സിൽ അമ്മയെന്നാൽ സ്നേഹമെന്നും കരുതലെന്നുമുള്ള ഒരു ചിത്രം ഉള്ളപ്പോൾ തന്നെ അടുത്തറിയുന്ന മറ്റൊരാൾക്ക് അതേ അനുഭവം ആവണമെന്നില്ല എന്നത് ജീവിതം പഠിപ്പിച്ചു തന്നിട്ടുണ്ട്.

f3n7tn8

മക്കളെ പണത്തിന്റെയും ജോലിയുടെയും തോതിൽ അളക്കുന്ന അമ്മമാരുണ്ട്. സമൂഹത്തിനു മുൻപിൽ സ്നേഹത്തിന്റെ പര്യായമായി നിന്നിട്ട് സ്വന്തം മകനെയോ മകളെയോ ഒരു വാക്ക് കൊണ്ടു പോലും ചേർത്ത് പിടിക്കാത്ത നി കൃ ഷ്ടരായ മനുഷ്യരെ അറിയാം. പക്ഷെ ഇവരുടെ അഭിനയത്തിന്റെ മിടുക്ക് കൊണ്ട് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമിടയിൽ മക്കൾ ഒറ്റപ്പെട്ടു പോവുന്ന സംഭവം ഒരുപാടുണ്ട്. നിയമങ്ങളും സ്വന്തം പ്രായവും ദുരുപയോഗം ചെയ്യുന്ന ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുക തന്നെ വേണ്ടേ?

ഇൻബോക്സിൽ സ്വന്തം അമ്മയിൽ നിന്ന് ഗാർഹിക പീ ഡനമേറ്റ പെൺകുട്ടി അവളുടെ ഗർഭകാലം വിവരിച്ചത് കേട്ടിട്ട് വാക്കുറഞ്ഞു പോയതാണ്. കേടായ ഭക്ഷണം വീട്ടിലെ വളർത്തുമൃഗത്തിന് പോലും നൽകാത്ത മനുഷ്യരുള്ളിടത്താണ് ഗർഭിണിയായ സ്വന്തം മകൾക്ക് കേടായ ഭക്ഷണം നൽകുന്നത്. സ്വന്തം മകളുടെ ചോരക്കുഞ്ഞിനെ ജനിച്ച ദിവസങ്ങളിൽ നോക്കിയതിന് കണക്കു പറയുന്ന , ഗർഭകാലത്ത് മകളെ മാനസികമായി അര ക്ഷിതയാക്കുന്ന, ജോലിയുടെ പേരിൽ മരുമകനെ കു ത്തി നോവിക്കുന്ന ആളുകളും നമ്മുടെ ചുറ്റുവട്ടങ്ങളിലുണ്ട്.

കോവിഡ് കാലം ഗാർഹിക പീ ഡനങ്ങളുടെ വർധനവ് ഉണ്ടായ സമയമാണ്. ആ വ്യക്തിയുടെ സമ്മതത്തോടെ ഇൻബോക്സ് മെസേജ് ഇവിടെ ഇടുന്നു.”എന്റെ പ്രഗ്നനൻസി നല്ല കോംപ്ലിക്കേറ്റഡ് ആയിരുന്നു. ഫുൾ ബെഡ്റെസ്റ്റിലായിരുന്നു. എൻറെ ഹസ്ബൻഡ് ബാങ്കിൽ അസിസ്റ്റന്റ് മാനേജറായിരുന്നു. പുള്ളിക്ക് ടാർജറ്റ് മീറ്റ് ചെയ്യാൻ പറ്റാതെ റിസെയിൻ ചെയ്യേണ്ടി വന്നതാണ്. പണ്ടുതൊട്ടേ ഞാനും മാതാപിതാക്കളും തമ്മിലുള്ള ബന്ധം നല്ലതല്ല, കാശിന്റെ കണക്കും വളർത്തിയ കണക്കും പറഞ്ഞ് നന്നായിട്ട് ടോർച്ചർ ചെയ്തിട്ടുണ്ട്.

243784583 6417015391672883 4447186712317565774 n

ഹസ്ബൻഡ് റിസൈൻ ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ എന്റെ കൂടെ വീട്ടിൽ വന്നുനിൽക്കാൻ പറഞ്ഞതിന്റെ പേരിൽ പുള്ളി എന്റെ വീട്ടിൽ വന്നുനിന്നതാണ്. ഞങ്ങൾ അത്രയും കാലം ഫ്ലാറ്റിലായിരുന്നു. പുള്ളി അടുത്തുവേണം എന്നുള്ളത് കൊണ്ടാണ് ഞാൻ വീട്ടിൽ വന്ന് നിൽക്കാൻ പറഞ്ഞത്. കഷ്ടകാലം എന്ന് പറഞ്ഞാൽ മതി, ജോലി നഷ്ടപ്പെട്ടതിന്റെ പേരിൽ എന്റെ അമ്മ ഞങ്ങളെ അ ധി ക്ഷേപിക്കാൻ ഇനി ബാക്കിയൊന്നുമില്ല.

എന്റെ വീട്ടിൽ നല്ല കാശുണ്ട്. സാമ്പത്തികപ്രതിസന്ധിയില്ല. അച്ഛനും അമ്മയും ഉദ്യോഗസ്ഥരാണ്, ഞാൻ ഒറ്റമോളാണ്. മരുമകന് ജോലി ഇല്ലാതായത് അവരുടെ സ്റ്റാറ്റസ് വിഷയമായി. ആ ഒന്നരമാസം വീട്ടിൽ നിന്നപ്പോൾ കഴിച്ച ഭക്ഷണത്തിന്റെ കണക്ക് വരെ പറഞ്ഞു. പ്രസവം കഴിഞ്ഞ് ഒരു മാസം ആയപ്പോൾ കൈക്കുഞ്ഞുമായി ഇറങ്ങി പോന്നതാണ്.”

Previous articleമിസ്സ് കേരളയിൽ തുടങ്ങിയ അൻസിയുടെയും അഞ്ജനയും സൗഹൃദം അവസാന യാത്രയിലും ഒരുമിച്ച്.!
Next articleപ്രതിശ്രുത വരനെ പരിചയപ്പെടുത്തി നടി ആലിസ് ക്രിസ്റ്റി; വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here