ആരുടേം പിന്നാലെ ഡയറ്റ് ചാർട്ടിനു നടക്കേണ്ട ആവശ്യമില്ല; നടി അശ്വതി

227118224 380785550078304 6678636909895710641 n

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു അശ്വതി. ഇപ്പോൾ താരം അഭിനയ രംഗത് സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും ഏറെ സജീവമായ നടി തന്റെ അഭിപ്രായങ്ങള്‍ എല്ലാം തന്നെ തന്റെ ആരാധകര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയ വഴി പങ്ക് വെക്കാറുണ്ട്.

ഇപ്പോഴിതാ താന്‍ തടി കുറച്ച വിശേഷം പങ്കു വെച്ചെത്തിയിരിക്കുകയാണ് താരം. ഫോട്ടോ പങ്കുവെച്ച് കൊണ്ട് താരം കുറിച്ചതിങ്ങനെ; It’s not about perfect. It’s about effort. And when you bring that effort every single day, that’s where transformation happens. That’s how change occurs…. അങ്ങനൊക്കെ ഇംഗ്ളീഷിൽ പറയാം പച്ചമലയാളത്തിൽ പറഞ്ഞാൽ നമ്മടെ മനസ്സിൽ ഉറച്ച തീരുമാനവും,

247005978 426534205503438 7413243701768884004 n

പല ഇഷ്ട്ടങ്ങൾ ത്യജിക്കാനുള്ള മനസ്സും ഉണ്ടോ?? ആരുടേം പിന്നാലെ ഡയറ്റ് ചാർട്ടിനു നടക്കേണ്ട ആവശ്യമില്ല പലരും എന്നോട് മെലിഞ്ഞത് എങ്ങനെ ആണ്, പറഞ്ഞു തരുമോ എന്നൊക്ക ചോദിച്ചു മെസ്സേജ് അയക്കാറുണ്ട്. ഞാൻ ചെയ്ത ഡയറ്റ് ഏതാണെന്നു പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു.

പക്ഷെ ആ ഡയറ്റ് ചിലപ്പോൾ നിങ്ങള്ക്ക് പറ്റി എന്ന് വരില്ല അഥവാ പറ്റിയാലും ഇന്ന ഡയറ്റ് ആണ് ചെയ്യുന്നതെന്ന് ആരോടെങ്കിലും പറഞ്ഞാലോ അറിഞ്ഞാലോ അത് അപകടം ആണെന്ന് പറഞ്ഞു തരാനെ ആൾക്കാർ ഉണ്ടാകൂ. ഞാനായിട്ട് ഒരാൾക്ക് ഒരു ദോഷം ഉണ്ടാകാൻ പാടില്ല എന്നത് കൊണ്ട് എനിക്ക് മെസ്സേജ് അയക്കുന്നവരോട് ഒന്നേ പറയാനുള്ളു

251133217 430151575141701 5072747509831185893 n 1

അതാണ്‌ ഏറ്റവും മുകളിൽ പറഞ്ഞ കാര്യം നമ്മുടെ മനസ്സ്. മെലിയണം എന്ന ഉത്തമ ബോധത്തോടെ നിങ്ങള്ക്ക് യോജിക്കുന്ന രീതിയിൽ ഭക്ഷണം ക്രമീകരിച്ചു വ്യായാമം ചെയ്തും ശരീര ഭാരം നില നിർത്താൻ ശ്രമിക്കുക എല്ലാവർക്കും നല്ല ആരോഗ്യം തമ്പുരാൻ നൽകട്ടെ..

246665904 429540791869446 3930764684865040808 n
Previous articleവധുവായി അണിഞ്ഞൊരുങ്ങി അമ്മ; മനസ് നിറച്ച് മകളുടെ ക്യൂട്ട് പ്രതികരണം; വീഡിയോ കാണാം
Next articleഹൃദയംകവർന്ന് ജവാൻമാരുടെ റെജിമെന്റൽ ഗാനം; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here