ഹൃദയംകവർന്ന് ജവാൻമാരുടെ റെജിമെന്റൽ ഗാനം; വീഡിയോ

ജനങ്ങൾ സ്വസ്ഥമായി ഉറങ്ങുമ്പോഴും അതിർത്തിയിൽ കാവലിരിക്കുകയാണ് നമ്മുടെ ധീര ജവാന്മാർ. അവരുടെ പ്രിയപ്പെട്ടവർ നാട്ടിൽ പ്രാർത്ഥനയോടെ കാത്തിരിക്കുമ്പോഴും രാജ്യം സുരക്ഷിതമാക്കുക എന്ന വലിയൊരു ദൗത്യം

ആത്മാർത്ഥതയോടെ പരാതികളില്ലാതെ ധീരമായി നിർവഹിക്കുകയാണ് അവർ. വളരെ സമ്മർദ്ദത്തിലായിരിക്കുന്ന ഓരോ നിമിഷങ്ങളിലും ആശ്വസിക്കാനുള്ള ഒട്ടേറെ കാര്യങ്ങൾ അവർ സ്വയം കണ്ടെത്താറുണ്ട്.

അതുകൊണ്ടുതന്നെ ജവാന്മാരുടെ വിശേഷങ്ങൾ ഇപ്പോഴും സാധാരണക്കാർക്ക് പ്രിയപ്പെട്ടതാണ്. ഇന്ത്യ-ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള തവാങ് ജില്ലയിലെ ചുനയിൽ ഇന്ത്യൻ സൈന്യത്തിലെ ജവാൻമാർ അവരുടെ റെജിമെന്റൽ ഗാനം ആസ്വദിച്ച്

അഭിമാനത്തോടെ പാടുന്നത് കേൾക്കുമ്പോഴും നമ്മുടെയൊക്കെ മനസ് നിറയുന്നത് ഇതൊക്കെകൊണ്ടാണ്. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പ്രേമ ഖണ്ഡുവിന്റെ സന്ദർശനത്തിന്റെ ഭാഗമായാണ് അരുണാചൽ സ്‌കൗട്ട്‌സിലെ ജവാൻമാർ തങ്ങളുടെ റെജിമെന്റൽ ഗാനം ആലപിച്ചത്.

ട്വിറ്ററിലൂടെ മുഖ്യമന്ത്രി തന്നെയാണ് വിഡിയോ പങ്കുവെച്ചത്. തവാങ് ജില്ലയിലെ ഇന്തോ-ടിബറ്റ് അതിർത്തിയിൽ മൂന്ന് ദിവസത്തെ പര്യടനത്തിലായിരുന്നു മുഖ്യമന്ത്രി ഖണ്ഡു.

Previous articleആരുടേം പിന്നാലെ ഡയറ്റ് ചാർട്ടിനു നടക്കേണ്ട ആവശ്യമില്ല; നടി അശ്വതി
Next article1800 വിദ്യാർത്ഥികളെ ഏറ്റെടുത്ത് നടൻ വിശാൽ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here