അമ്മയുടെ സ്നേഹത്തിന് പകരം വയ്ക്കാൻ ഒന്നുമില്ല. അമ്മയുടെ സ്നേഹം ഏറ്റവും ശുദ്ധവും വിലപ്പെട്ടതുമാണെന്ന് തെളിയിക്കുന്ന ഒരു വിഡിയോ ആണ് ശ്രദ്ധനേടുന്നത്. ഇൻസ്റ്റാഗ്രാമിൽ 23 ദശലക്ഷത്തിലധികം ആളുകൾ കണ്ട ഒരു വിഡിയോയിൽ ഒരു അമ്മ തന്റെ മകനെ മഴയിൽ നിന്ന് സംരക്ഷിക്കുന്നതായി കാണിക്കുന്നു. മകനൊപ്പം സഞ്ചരിക്കുമ്പോൾ അപ്രതീക്ഷിതമായി മഴ പെയ്യുകയായിരുന്നു. ആകെ നനഞ്ഞു കുത്തുമ്പോഴും മകന്റെ തലയിൽ വെള്ളം വീഴാതിരിക്കാനാണ് ആ ‘അമ്മ ശ്രമിക്കുന്നത്.
കയ്യിൽ കരുതിയ പ്ലാസ്റ്റിക് പൊത്തികൊണ്ട് മകന്റെ തലയിൽ കവചം തീർക്കുകയാണ് ‘അമ്മ. ഇരുവരും ഹെൽമെറ്റ് ധരിച്ചിട്ടില്ല. ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ്. വില്യം പാട്രിക് ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
‘ഒരു അമ്മ എപ്പോഴും ഒരു അമ്മയാണ്, ഞങ്ങൾ നിരപരാധികളായ അമ്മമാരുടെ അവസാന തലമുറയാണെന്ന് വിളിക്കപ്പെടുന്ന പുതിയ പ്രവണത എനിക്ക് മനസ്സിലാകുന്നില്ല, ഒരു അമ്മ എല്ലായ്പ്പോഴും തന്റെ മക്കൾക്ക് നിഷ്കളങ്കയും നിസ്വാർത്ഥവുമാണ്’- ഒരു ഉപയോക്താവ് എഴുതിയിരിക്കുന്നത്’. മികച്ച അഭിപ്രായം നേടുകയാണ് ഈ കാഴ്ച്ച.