സൂത്രധാരൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ മീര, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ശോഭിച്ചിട്ടുണ്ട്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2022-ൽ മകൾ എന്ന സിനിമയിലൂടെ മടങ്ങിയെത്തിയ മീര ജാസ്മിൻ ഇപ്പോൾ തമിഴിലും തെലുങ്കിലും ഓരോ സിനിമകൾ വീതം അഭിനയിച്ചു. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം എന്നീ സിനിമകൾ ശേഷം നരേയ്ൻ ഒപ്പം വീണ്ടും അഭിനയിക്കുന്ന ക്വീൻ എലിസബത്ത് ആണ് മീരയുടെ മലയാളത്തിൽ അടുത്ത സിനിമ.
അച്ചുവിന്റെ അമ്മ ആവർത്തിക്കുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. രണ്ട് തവണ സംസ്ഥാന അവാർഡും ഒരു തവണ ദേശീയ അവാർഡും മികച്ച നടിക്കുള്ളത് നേടിയിട്ടുള്ള മീരയുടെ രണ്ടാം വരവിലും മികച്ച പ്രകടനങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. തിരിച്ചുവരവിൽ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു കാര്യം സംഭവിച്ചിട്ടുണ്ട്.
ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തി മിക്കപ്പോഴും മീരയെ മലയാളികൾ കണ്ട് പഴയ താരമാണോ എന്ന് പോലും സംശയിച്ചിട്ടുണ്ട്. ഇത്തരം വേഷങ്ങളിലും ഇനി മീരയെ പ്രേക്ഷകർക്ക് ചിലപ്പോൾ കാണാൻ സാധിക്കും. ഇപ്പോഴിതാ മീര ജാസ്മിൻ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു സിംപിൾ ഗൗണിൽ ഹോട്ട് ലുക്കിൽ തിളങ്ങിയ ഫോട്ടോസാണ് മീര പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഏതോ പാർട്ടിയിൽ പങ്കെടുത്ത ശേഷമുള്ള ചിത്രങ്ങളാണ് ഇവ. പഴകും തോറും വീര്യം കൂടുമെന്ന് പറയുന്നത് വെറുതെയല്ല എന്നാണ് ആരാധകർ ഈ ചിത്രങ്ങൾ കണ്ടിട്ട് അഭിപ്രായം പങ്കുവച്ചിട്ടുള്ളത്. ഇതിന് മുമ്പും ഇത്തരം സാധാരണ ഹോട്ട് ഫോട്ടോസ് മീര ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.