സ്വന്തമായി ഒരു രൂപപോലും സമ്പാദ്യമായില്ല; ബാങ്ക് അക്കൗണ്ട് എടുത്തത് തന്നെ വാർദ്ധക്യ പെൻഷൻ വാങ്ങാൻ വേണ്ടി; അച്ഛന്റെ മുറി വൃത്തിയാക്കാൻ കയറിയപ്പോൾ താരം കണ്ടത് !

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് “പാടാത്ത പൈങ്കിളി” മികച്ച പ്രകടനമാണ് ദേവയായി എത്തിയ സൂരജ് പരമ്പരയിൽ കാഴ്ചവെച്ചത്. ഇതിനിടയിൽ ദേവ എന്ന കഥാപാത്രമായി എത്തിയ സൂരജ് പരമ്പരയിൽ നിന്ന് പിന്മാറിയത് ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരമ്പരയിൽ നിന്നും പിന്മാറുക അല്ലാതെ മറ്റൊരു മാർഗം സൂരജിന് ഇല്ലായിരുന്നു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

244664361 599151404593185 2941693846574420024 n

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ അച്ഛനെ കുറിച്ച് നടൻ സൂരജ് പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ആണ് വൈറലായിരിക്കുന്നത്. അച്ഛനോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു താരം കുറിപ്പ് പങ്കുവെച്ചത്. കുറച്ചു നേരം അച്ഛനോടും അമ്മയോടും ഒപ്പമിരുന്നു സംസാരിച്ചപ്പോൾ, അവർക്ക് പറയാനുള്ളത് കേട്ടപ്പോൾ, എനിക്ക് പറയാനുള്ളത് അവർക്ക് കേൾക്കാനുള്ള താൽപര്യം കണ്ടപ്പോൾ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടി.

സ്വത്തിനും പണത്തിനും വേണ്ടി അല്ലെങ്കിൽ അത് ഇല്ലാത്തതിന്റെ പേരിൽ മാതാപിതാക്കളെ കൊലപ്പെടുത്തുകയും തടവുശിക്ഷ ലഭിക്കുകയും ചെയ്യുന്ന മക്കളുടെ കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. ഒഴിവു ദിവസങ്ങളിൽ വീട് വൃത്തിയാക്കുന്ന ഒരു ശീലമുണ്ട് സൂരജിന്. അങ്ങനെയിരിക്കെയാണ് അച്ഛൻ കിടക്കുന്ന മുറിയിലേക്ക് ഒന്ന് കയറിയത്. സൂരജിന്റെ അച്ഛന്റെ എല്ലാ സമ്പാദ്യവും ഒരു തോൾസഞ്ചിയിൽ ആയിരുന്നു.

tu8lo

ആ സഞ്ചിയിൽ ഒരു ഡയറി, പകുതി മഷി തീർന്ന പേന, കുറെ ചില്ലറ പൈസകൾ, ഒരു ഉണങ്ങിയ അടക്ക, ശബരിമലയ്ക്ക് പോയ മാലകൾ, കർപ്പൂരം, പിന്നെ 30 രൂപ അടങ്ങിയിട്ടുള്ള ഒരു പേഴ്സ്, ഐഡി കാർഡ്, ലൈസൻസ്, ഫോൺ നമ്പറുകൾ എഴുതിയ ഒരു പോക്കറ്റ് ഡയറി, ചിതലരിച്ച ദൈവങ്ങളുടെ ഫോട്ടോ, അച്ഛന്റെ പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ എന്നിവയായിരുന്നു ഉള്ളത്.

ഇത് കണ്ടപ്പോൾ താരത്തിന് ചിരി വന്നു. അച്ഛന്റെ മുറിയിലേക്ക് വൃത്തിയാക്കാൻ കയറിയപ്പോൾ സാധനങ്ങളൊന്നും എടുത്ത് കളയരുത് എന്നായിരുന്നു അച്ഛൻ പറഞ്ഞത്. ഇതെല്ലാം കണ്ടപ്പോൾ അച്ഛനോട് ഒരുപാട് സ്നേഹവും ബഹുമാനവും തോന്നി സൂരജിന്. താൻ കണ്ട കാലം മുതൽ അച്ഛന് സ്വന്തമായി ഒരു രൂപപോലും സമ്പാദ്യം ഉണ്ടായിരുന്നില്ല. വാർദ്ധക്യ പെൻഷൻ വാങ്ങാൻ വേണ്ടിയായിരുന്നു ബാങ്ക് അക്കൗണ്ട് എടുക്കുന്നത്.

കുട്ടിക്കാലത്ത് ഒരു ഷർട്ടോ ഒരു കളിപ്പാട്ടമോ വാങ്ങിച്ചു തരാൻ പോലും അച്ഛന് സാധിക്കുമായിരുന്നില്ല. എന്നാൽ ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടംപോലെ വായിൽ വെച്ച് തരാൻ അച്ഛന് സാധിച്ചിട്ടുണ്ട്. സ്വത്തും പണവും ഉള്ളതും ഇല്ലാത്തതൊന്നും അല്ല മാതാപിതാക്കളെ സ്നേഹിക്കാൻ ഉള്ള കാരണങ്ങൾ. അവർ വളർത്തി വലുതാക്കിയ മക്കൾ അവിടെ തൊട്ടടുത്തുണ്ട് എന്ന് വിശ്വാസമാണ് അവരുടെ ജീവിതത്തിൽ ഏറ്റവും വലിയ പ്രതീക്ഷ.

ltuk

അതുകൊണ്ട് ഓരോ മക്കളും ജീവനുള്ള കാലം വരെയും മാതാപിതാക്കളെ സ്നേഹിക്കുക. അവരുടെ കണ്ണ് നിറയാൻ ഉള്ള അവസരങ്ങൾ ഉണ്ടാക്കാതിരിക്കുക. അവർ നഷ്ടപ്പെട്ടതിനു ശേഷം കണ്ണീരിൽ കൊട്ടാരം പണിതിട്ട് കാര്യമില്ല. മാതാപിതാക്കളെ ചേർത്ത് നിർത്തുന്ന സൂരജിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്.

Previous article‘എന്റെ പവർബാങ്ക്;’അഭയ ഹിരൺമയി ആയിട്ടുള്ള ഫോട്ടോസ് പങ്കുവെച്ച് ഗോപി സുന്ദർ
Next articleസമൂഹകമാധ്യമങ്ങയിൽ വൈറലായി ആകാശ കമ്പിയിലൂടെ ഊർന്നിറങ്ങി വീണ് പാമ്പ്; വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here