ബാലവിവാഹം, ഇപ്പോൾ ഹാപ്പി ഫാമിലി, സിനിമയെ വെല്ലുന്ന പ്രണയകഥയുമായി പൊന്നമ്മ ബാബു…

Ponnamma Babu 1

നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് താരമാണ് പൊന്നമ്മ ബാബു. പ്രേക്ഷകരെ ചിരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ പ്രത്യേക വൈഭവമുണ്ട് പൊന്നമ്മ ബാബുവിന്. പ്രണയവിവാഹമായിരുന്നു തന്റേത്. നാടകത്തിലൂടെ പരിചയപ്പെട്ടതാണ് ബാബുവിനെ. ഇഷ്ടമാണെന്ന് നേരില്‍ വന്ന് പറയുകയായിരുന്നു.

കുട്ടിക്കാലത്തേ നൃത്തം പഠിച്ചിരുന്നു. അമ്മ തുടക്കത്തില്‍ വിവാഹത്തിന് എതിര്‍പ്പ് അറിയിച്ചിരുന്നു. പിന്നീടതങ്ങ് നടക്കുകയായിരുന്നു എന്നൊക്കെ പൊന്നമ്മ മുൻപേ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും പൊന്നമ്മ ബാബുവിന്റെ വിശേഷങ്ങൾ വൈറലാവുകയാണ്. വിശേഷങ്ങളിലേക്ക്.

Ponnamma Babu 2

സിനിമയിൽ കാൽ നൂറ്റാണ്ട് പിന്നിട്ട പൊന്നമ്മ ബാബു ബിസിനെസ്സിൽ, പത്തു വർഷം ആണ് പൂർത്തിയാക്കുന്നത്. എന്നാൽ സിനിമയിൽ പൂർണ വിജയം കൈ വരിച്ചുവെങ്കിലും ബിസിനെസ്സിൽ വേണ്ടുന്ന വിധം ശോഭിക്കാൻ തനിക്ക് കഴിഞ്ഞില്ല എന്നാണ് പൊന്നമ്മ ബാബു മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

സിനിമയിൽ പൊന്നമ്മയ്ക്ക് കാൽനൂറ്റാണ്ടും ബിസിനസിൽ 10 വർഷവുമാണ്. എങ്കിലും ബിസിനെസ്സിൽ പല ഐഡിയകളും പാളിപ്പോയി എന്ന് പറയുന്നതിൽ തെറ്റില്ല. സിനിമയെ പൊന്നമ്മ വിലയിരുത്തുന്നത് പൂർണ വിജയമെന്നാണ്. എന്നാൽ വസ്ത്ര വ്യാപാരത്തിലും ഊബർ ടാക്സിയിലും, ഹോട്ടൽ ബിസിനെസ്സിലും വരെ കൈ കടത്തിയ പൊന്നമ്മക്ക് ആ മേഖലകൾ അൽപ്പം നിരാശ നല്കിയതായിരുന്നു.

Ponnamma Babu 5

നാടക ട്രൂപ്പ് കൊണ്ട് എന്ത് കിട്ടി എന്ന് തിരക്കുന്നവരോട് ” എനിക്ക് പൊന്നമ്മയെക്കിട്ടി. ഞങ്ങൾക്ക് 3 മക്കളെ കിട്ടി ’ എന്ന് ബാബു പറയാറുണ്ടെന്നും പൊന്നമ്മ പറയുന്നു. നാടകത്തിന്റെ നല്ല കാലം കഴി‍ഞ്ഞുവെന്ന് പലരും പറഞ്ഞ കാലഘട്ടത്തിൽ ഞങ്ങൾ ട്രൂപ്പ് നിർത്തുന്നത്. ട്രൂപ്പു കൊണ്ടും കടങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും പൊന്നമ്മ പറയുന്നു.

പാലാ സെന്റ് മേരീസ് സ്കൂളിൽ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ഏറ്റുമാനൂർ സുരഭിലയുടെ മാളം എന്ന നാടകത്തിൽ ആദ്യമായി അഭിനയിക്കുന്നത് എന്നും പൊന്നമ്മ പറയുന്നു. മുട്ടുപാവാടയിട്ട് നടക്കുന്ന കാലം. രാത്രി നാടകം കഴിഞ്ഞ് സ്കൂളിലെ ഡെസ്കിൽ കിടന്നുറങ്ങിയത് വീട്ടിൽ ജീവിക്കാൻ മാർഗമില്ലാത്തതുകൊണ്ടായിരുന്നുവെന്നും നടി വ്യക്തമാക്കി.

Ponnamma Babu 3

ആദ്യ നാടകം കഴിഞ്ഞപ്പോൾ ട്രൂപ്പിലെ മാനേജർ ബാബുച്ചേട്ടൻ തന്നെ കല്യാണം കഴിച്ച കഥയും അഭിമുഖത്തിലൂടെ പൊന്നമ്മ പറയുന്നുണ്ട്. അന്നതൊരു ബാല്യ വിവാഹമായിരുന്നു. പിന്നീട് 18 വർഷം നാടകമഭിനയിച്ചില്ല. പിന്നെ ഇളയ മകൾക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് വീണ്ടും സജീവമായത്. ബാബുച്ചേട്ടൻ അപ്പോഴേക്കും അങ്കമാലി പൂജ എന്ന ട്രൂപ്പ് തുടങ്ങിയെന്നും പൊന്നമ്മ പറഞ്ഞു.

Ponnamma Babu 4
Previous articleകഴുത്ത് വേദന ആയിരുന്നു തുടക്കം, കാന്‍സറാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയി; അഥീനയുടെ ചികിത്സാ സഹായത്തിനായി സീമ ജി നായർ
Next articleപേർളിക്കൊപ്പം ഇന്റർവ്യൂവിൽ നില മോൾ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here