പലരും ചാന്ത്പൊട്ട് എന്നൊക്കെ വിളിച്ച് കളിയാക്കിയിരുന്നു, ഇന്ന് ആ ജീവിതമല്ല; റിയ

213567120 938222126959742 7574578154097142812 n

മലപ്പുറം ജില്ലയിലെ കാളികാവിൽ ജനിച്ച റിയ അവനിൽ നിന്നും അവളായ വ്യക്തിയാണ്. ഒൻപതു മക്കളിൽ ഇളയവളായിട്ടാണ് റിയ ജനിക്കുന്നത്. ബെംഗളൂരുവിൽ നിന്നും ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം നേടിയ റിയ 2015ൽ ആണ് സ്വത്വം വെളിപ്പെടുത്തി വീട്ടിൽനിന്ന് ഇറങ്ങിയതും തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്നതും.

ചെറുപ്പും മുതലേ സ്ത്രൈണതയുണ്ട്. എന്നാൽ അതൊരു പ്രശ്നമായി ആരും കണ്ടില്ല. വലിയ ഒരു കുടുംബത്തിലാണ് ജനിച്ചത് എന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ റിയ പറയുന്നു. കോഴിക്കോട്നിന്നു സ്കൂൾ പഠനം അവസാനിച്ചപ്പോൾ ബെംഗളൂരുവിൽ എത്തി. ഫാഷൻ ഡിസൈനിങ്ങിനു ചേർന്നു. പ്രണയം കോളജിൽ പഠിക്കുമ്പോൾ അഭിമാന പ്രശ്നമാണല്ലോ? അങ്ങനെ താൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായെന്നും റിയ പറയുന്നു.

ലിവിങ് ടുഗെതർ ആയിരുന്നു ആ കുട്ടിയുമായി എന്നാൽ എനിക്ക് ആ കുട്ടിയുമായി സെക്സ് ചെയ്യാനോ എന്തിന് ഒരു ഉമ്മ കൊടുക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും റിയ പറയുന്നു. അങ്ങനെയാണ് നീ ഒരു പുരുഷൻ അല്ലെ എന്ന് ആ കുട്ടി ചോദിക്കുന്നത്. സ്വത്വത്തിനുള്ള വേണ്ടിയുള്ള പോരാട്ടമായിരുന്നു പിന്നീട് നടന്നത്. എന്നാൽ പെണ്ണായി ജീവിതം തുടങ്ങിയ സാഹചര്യം മുതൽ പ്രതിസന്ധികൾ അറിഞ്ഞെന്നും റിയ പറയുന്നു.

232396486 192495806240606 2011833764623218613 n

പഠനത്തിന് ശേഷം നാട്ടിൽ എത്തിയ അവസരത്തിൽ എനിക്ക് വിവാഹാലോചനകൾ വന്നുതുടങ്ങി. എന്നാൽ എന്റെ അവസ്ഥ അറിയാവുന്നതുകൊണ്ടുതന്നെ പലവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഒഴിവാകാൻ ശ്രമിച്ചു. എങ്കിലും വിടുന്ന മട്ടില്ലാതെ വന്നപ്പോഴാണ് വീട് വിട്ടിറങ്ങുന്നത്. അതോടെ ജീവിതം പെരുവഴിയിലായി. ഇതിനിടയിൽ എന്റെ അവസ്ഥകൾ ഉമ്മച്ചിയോട് പറയുകയും ചെയ്തു.

സ്ത്രീക്ക് പുരുഷനാവുക എന്നതു കുറച്ചു പ്രതിസന്ധികൾ നിറഞ്ഞതാണ്. ലിംഗമാറ്റ ശാസ്ത്രക്രിയയും നടത്തി ഏതാണ്ട് ഒരു വർഷത്തിനുള്ളിൽ തന്നെ ഞാൻ എന്നിലെ സ്ത്രീയെ പുറത്തെത്തിച്ചു. ഉമ്മയുടെ പേര് ആയിഷ എന്നായതുകൊണ്ട് തന്നെ എന്റെ പേര് ഞാൻ റിയ ഈഷ എന്ന് പറഞ്ഞുതുടങ്ങി. ആദ്യം പലരും ചാന്ത്പൊട്ട് എന്നൊക്കെ വിളിച്ച് കളിയാക്കിയിരുന്നു എന്നാലിപ്പോൾ ഒരുപാട് മാറ്റം സമൂഹത്തിനു വന്നിട്ടുണ്ട്. റിയ എന്നാണ് ഇപ്പോൾ എന്നെ എല്ലാവരും വിളിക്കുന്നത്.

കേരളത്തിൽ ആദ്യമായാണ് യൂണിവേഴ്സിറ്റി അംഗീകാരമുള്ള മോഡലിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. അതിന്റെ തലപ്പത്തു റിയ ആണ്. രവീന്ദ്രനാഥ ടാഗോർ യൂണിവേഴ്സിറ്റിയാണ് കോഴ്സിന് അംഗീകാരം നൽകിയത്. സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തപ്പോൾ മുതൽ തന്റെ ആഗ്രഹമാണ് മലബാറിൽനിന്നൊരു മിസ് കേരളയും മിസ് ഇന്ത്യയും ഉണ്ടാകണമെന്ന്. കഴിവുകൾ ഉള്ള കുട്ടികളെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നും അഭിമുഖത്തിൽ റിയ പറയുന്നു.

220532125 1157067671442933 6791276884825815020 n
Riya
210871725 510633613555273 3987246369852334648 n
Riya
208954626 264761815448390 8353287732121642085 n
Riya
180421611 349404876608796 3533555227428816699 n
Riya
173170116 867764477413356 7946837463585877832 n
Riya
166314434 775191850082655 4067612597491439436 n
Riya
178766640 933617024040070 6606660046217845577 n
Riya
161736481 733762807509360 6774867778429073977 n
Riya
Previous articleഉപയോഗ ശൂന്യമായ വാക്‌സിന്‍ കുപ്പികള്‍ക്കൊണ്ട് ഒരുക്കിയ അലങ്കാര വിളക്ക്
Next articleസ്വന്തമായി പാല് കറന്ന് കോഫിയിട്ട് കുടിച്ചു നിവേദ; വീഡിയോ പങ്കുവെച്ച് താരം…

LEAVE A REPLY

Please enter your comment!
Please enter your name here