നിവിനാണോ ദുൽഖർ ആണോ കൂടുതൽ കെ യർ ചെയ്യുന്നത്? എനിക്ക് കരുതൽ ആവശ്യമില്ല; ശോഭിതയുടെ മറുപടി സോഷ്യൽമീഡിയയിൽ വൈറൽ

257179275 261943815787581 3172973012793052473 n

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന സന്ദീപ് ദാസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

ശോഭിത ധു ലിപാല എന്ന അഭിനേത്രി ഏറ്റവും ശക്തമായ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഭാവിയിൽ വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ചേക്കാവുന്ന പ്രസ്താവന. അതിന് കൈയ്യടിച്ചേ മതിയാകൂ. ഒറ്റനോട്ടത്തിൽ നിഷ്കളങ്കം എന്ന് തോന്നിക്കുന്ന ഒരു ചോദ്യമാണ് അവതാരകൻ ചോദിച്ചത്- ”താങ്കൾ നിവിൻ പോളി,ദുൽഖർ സൽമാൻ എന്നിവർക്കൊപ്പം അഭിനയിച്ചു. ഇവരിൽ ആരാണ് കൂടുതൽ കെ യറിങ്ങ് പേഴ്‌സൺ?” പാട്രിയാർക്കിയുടെ കരണം പുകയ്ക്കുന്ന അടി പോലെ ശോഭിതയുടെ മറുപടി വന്നു- ”

എനിക്ക് കരുതൽ ആവശ്യമില്ല. സഹ അഭിനേതാക്കൾ എന്നെ കെയർ ചെയ്യേണ്ടതില്ല…” കരുതൽ ഒരു മോ ശം സംഗതിയല്ല. സ്നേഹവും കരുതലും ഒക്കെ എല്ലാ മനുഷ്യരും അർഹിക്കുന്നുമുണ്ട്. പക്ഷേ ആ വാക്കിനെ നാം വ്യാഖ്യാനിക്കുന്ന രീതിയാണ് പ്ര ശ്നം. നമ്മുടെ നാട്ടിലെ ഭർത്താക്കൻമാർക്ക് ഭാര്യ ഏത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കാം. ഷോൾ ഇടാത്തതിന് കാമുകിയെ ശ കാരിക്കുന്ന ക ലിപ്പനായ കാമുകന് പ്രശംസകൾ ലഭിക്കും.

ആ വിലകുറഞ്ഞ ഏർപ്പാടിനെ നാം കെയറിങ്ങ് എന്ന് വിശേഷിപ്പിക്കും. സ്ത്രീധനം മൂലം എത്ര പെൺകുട്ടികൾക്ക് ജീവൻ നഷ് ടപ്പെട്ടാലും ആ ദു രാചാ രം പിന്നെയും നിർബാധം തുടരും. മകൾക്ക് നൽകുന്ന ആഭരണങ്ങളും പണവും മാതാപിതാക്കളുടെ ‘കരുതൽ’ ആണല്ലോ! ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ. രാത്രിയിൽ സഞ്ചരിക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നമുക്ക് ഹ നിക്കാം. നന്നായി പഠിക്കാൻ കഴിവുള്ള പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അടുക്കളയിൽ ത ളച്ചിടാം. അതിനെയെല്ലാം ന്യായീകരിക്കാൻ കെ യറിങ്ങ് എന്ന വാക്ക് മാത്രം മതി!

സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തുക,അവരുടെ രക്ഷകർത്താവ് ച മയുക തുടങ്ങിയ ടോക്സിക് ശീ ലങ്ങൾ നിലനിർത്തുന്നതിനുവേണ്ടി സമൂഹം കണ്ടെത്തിയ ഉപായമാണ് കെ യറിങ്ങ്. സ്ത്രീകൾ അത് തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. എല്ലാ അഭിമുഖങ്ങളിലും നടിമാർ കേൾക്കുന്ന ചില ക്ലീ ഷേ ചോദ്യങ്ങളുണ്ട്- -വിവാഹശേഷവും അഭിനയിക്കുമോ? -ഷൂട്ടിങ്ങിനിടയിലെ ഇടവേളകളിൽ പാചകം ചെയ്യാറുണ്ടോ? എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ നടൻമാരോട് ചോദിക്കാത്തത്? ശോഭിത നേരിട്ട ചോദ്യം ദുൽഖറിന് എന്നെങ്കിലും അഭിമുഖീകരിക്കേണ്ടിവരുമോ? ഒരിക്കലുമില്ല.

248014435 2963236070564100 6576955067795876615 n

ഈ വിഷയത്തിലെ അനീ തി എന്താണെന്ന് അതിൽനിന്ന് തന്നെ മനസ്സിലാക്കാമല്ലോ. ശോഭിത അവതാരകന് ചു ട്ട മറുപടി കൊടുത്തപ്പോൾ ദുൽഖർ അടുത്തിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ആ ചിരിയെക്കുറിച്ച് പല തിയറികളും വരുന്നുണ്ട്. ദുല്‍ഖർ ശോഭിതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത് എന്നാണ് എനിക്ക് തോന്നിയത്. ലിം ഗസമത്വം എന്ന വലിയ ലക്ഷ്യത്തിലേയ്ക്കുള്ള യാത്ര ആരംഭിച്ചുകഴിഞ്ഞു. സ്ത്രീയും പുരുഷനും ട്രാൻസ്ജെൻ്ററും അങ്ങോട്ട് കൈകോർത്ത് സഞ്ചരിക്കും. ദുല്‍ഖറിൻ്റെ ചിരി അതിൻ്റെ സൂചനയാണ്.

ആരാണ് കെ യറിങ്ങ് പേഴ്സൺ എന്ന ചോദ്യത്തിന് ഉത്തരമായി നിവിൻ എന്നോ ദുൽഖർ എന്നോ ശോഭിതയ്ക്ക് പറയാമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഈ ദിവസം തീർത്തും സാധാരണമായ രീതിയിൽ കടന്നുപോകുമായിരുന്നു. പക്ഷേ ശോഭിത ഈ നാട്ടിലെ ദു ഷിച്ച പൊതുബോധത്തിൻ്റെ തലമ ണ്ട ത ല്ലിപ്പി ളർന്നു. ഇത് ഒരുപാട് പെൺകുട്ടികൾക്ക് മുന്നോട്ടുള്ള വഴികാട്ടും. നടിമാർ ഇത്തരം മണ്ടൻ ചോദ്യങ്ങളിൽനിന്ന് ര ക്ഷപ്പെടും. സമൂഹത്തിലെ ഷ മ്മിമാർ ഒ റ്റപ്പെടും. നന്ദി ശോഭിത. ഹൃദയം നിറഞ്ഞ നന്ദി…!

Previous articleമഞ്ഞ ഡ്രെസ്സിൽ അതി സുന്ദരിയായ നയൻതാര; ഫോട്ടോസ് കാണാം
Next articleരണ്ട് തവണ ക്യാൻസറിനോടു പോരാടിയ ശരത്തിന്റെ അതിജീവനത്തിന് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ്

LEAVE A REPLY

Please enter your comment!
Please enter your name here