തൽക്കാലം മുരളിയെ ജയൻ്റെ മകനായ് തന്നെ നമ്മൾ കാണേണ്ടതല്ലേ; ആലപ്പി അഷ്‌റഫ് ചോദിക്കുന്നു

കുറച്ചുനാളുകളായി സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്ന വിഷയമാണ് ആണ് മുരളി ജയൻ എന്ന യുവാവിന്റെ ആരോപണം. നടൻ ജയന്റെ മകൻ ആണ് താൻ എന്ന രീതിയിൽ സമൂഹമാധ്യമങ്ങൾ വഴി പല അഭിമുഖങ്ങളും യുവാവ് നൽകുകയുണ്ടായി. ഇതിനെതിരെ നടൻ ജയന്റെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി സമർപ്പ്യ്ക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടയിലാണ് സംവിധായകൻ ആലപ്പി അഷ്‌റഫ് പങ്കിട്ട പോസ്റ്റ് വൈറലായി മാറുന്നത്.

ജയന് ഒരു മകനുണ്ടോ…? തനിക്ക് ജൻമം നല്കിയ പിതാവിനെ കുറിച്ച് അമ്മ നല്കിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മുരളി ജയൻ പൊതു സമൂഹത്തിൻ്റെ മുന്നിൽ നില്ക്കുന്നത്. മലയാളികളുടെ മനസ്സിനെ കീഴടക്കിയ സാഹസീക നായകൻ ജയൻ്റെ ഏക മകനാണന്ന അവകാശവാദവുമായ് ഒരു ചെറുപ്പക്കാരൻ മലയാളിയുടെ പൊതു മനസ്സാക്ഷിയുടെ അംഗീകാരത്തിനായ് കൈകൂപ്പിനിലക്കുന്ന കാഴ്ചയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പലപ്പോഴും കാണുന്ന കൗതകം.

258732314 5194854247197420 5419339125047007975 n

വ്യവസായ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന TV തോമസിന് ഒരു മകനുണ്ടായിരുന്നു മാക്സൺ. എൻ്റെ സിനിയറായ് ആലപ്പുഴ SDകോളേജിൽ പഠിച്ചിരുന്നു. TVതാമസിൻ്റെ അവസാന കാലത്തായിരുന്നു മാക്സന് പുത്രനെന്ന അംഗീകാരം ലഭിച്ചത്. അതിന് സാക്ഷ്യം വഹിച്ചത് സാക്ഷാൽ ഗൗരിയമ്മയും. ജഗതി ശ്രീകുമാറിൻ്റെ മകൾ സ്വന്തം പിതാവിൻ്റെ കാൽതൊട്ട് വന്ദിക്കാൻ എത്തിയപ്പോൾ ദ്രൗപതിയെ പോലെ പരസ്യ വേദിയിൽ അപമാനിക്കപ്പെട്ടു. ആ പെൺകുട്ടിയുടെ കണ്ണീരും കേരളം കനിവോടെയാണ് കണ്ടത്. ഒടുവിൽ ആ മകൾക്കും പിതൃത്വത്തിൻ്റെ അംഗീകാരം ലഭിച്ചു.

ഇപ്പോൾ മുരളിയെന്ന ഒരു ചെറുപ്പക്കാരൻ പൊതു സമൂഹത്തിൻ്റെ മുന്നിൽ ചില തെളിവുകൾ നിരത്തി തൻ്റെ പിതാവാണ് ജയൻ എന്ന് പറയുമ്പോൾ, ആ പുത്രൻ്റെ ദയനീയവസ്ഥ ജയനെ സ്നേഹിക്കുന്നവർക്ക് വേദന പകരുന്നതാണ്. ജയൻ്റെ മകനാണ് മുരളിയെന്ന് കണ്ണടച്ച് വിശ്വസിക്കണമെന്നില്ല. എന്നാൽ ജയൻ്റെ ചില രൂപസാദൃശ്യങ്ങൾ ദൈവം മുരളിക്ക് നല്കിയിട്ടുണ്ടന്നത് നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

186932308 4835175523165296 5088566739951931505 n

അതിനുള്ള അവസരമൊരുക്കാൻ ഒരു പക്ഷേ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലൂടെ തീരുമാനമായേക്കാം. അതല്ലങ്കിൽ പരാതിക്കാർക്ക് നീതി പീഠത്തെ സമീപിക്കാം. അതുവരെ , ജയൻ്റ മകനല്ലന്ന് പറഞ്ഞു നമുക്ക് അയാളെ വേദനിപ്പിച്ച്, അപമാനിക്കാതിരിക്കാം. തൽക്കാലം അദ്ദേഹത്തെ ജയൻ്റെ മകനായ് തന്നെ നമ്മൾ കാണേണ്ടതല്ലേ..?പിതൃത്വം അംഗീകരിച്ചുകിട്ടാനായ് കൈകൂപ്പിനിലക്കുന്ന നിസ്സഹായനോട് പരിഷ്കൃത സമൂഹം അങ്ങിനെയല്ലേ വേണ്ടത്…?

Previous articleമാനസിക വൈകല്യമുള്ള യാചകന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് ആയിരങ്ങൾ; അദ്ദേഹം ആരായിരുന്നുയെന്നു കണ്ടോ…
Next article‘കുമ്പസാരിക്കാൻ ഞാൻ എന്തിന് ഇവിടെ വരണം;’ അവതാരകന്റെ വായടപ്പിച്ച മറുപടി നൽകി നടി ഷീല

LEAVE A REPLY

Please enter your comment!
Please enter your name here