ഗായത്രിയുടെ ന്യായീകരണം കേട്ടപ്പോൾ കിലുക്കത്തിലെ രേവതിയെ ഓർമ വന്നു : മനോജ്‌ കുമാർ

Gayathri R Suresh 24

കഴിഞ്ഞ ദിവസം മലയാള സിനിമ താരം ഗായത്രി സുരേഷിന്റെ കാർ അപ കടം പറ്റിയതിനെ പറ്റി നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്. അതിന്റെ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതോടെ താരത്തിന് നേരെ അധി ക്ഷേപങ്ങളും വിമർ ശനങ്ങളും ഏറെയായി. അതിന് ശേഷം താരം ലൈവിൽ വരുകയും നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയും ഉണ്ടായി.

എന്നാൽ ഇപ്പോൾ വൈറൽ ആകുന്നത് താരത്തിന് ഉണ്ടായ അപകടവുമായി മനോജ്‌ കുമാറിന് പറയാൻ ഉള്ള വാക്കുകളാണ്. ഈ അപകടത്തെ കുറിച്ചും അതിന് ശേഷം ഗായത്രി പറഞ്ഞ വാക്കുകളെ കുറിച്ചുമാണ് ഇവിടെ പറയുന്നത്. മനോജ്‌ കുമാറിന്റെ വാക്കുകളിലേക്ക്,

‘അത് ചെയ്തപ്പോ, ഞാന്‍ അയാളെ ഒന്ന് ത ല്ലി, കുട എടുത്ത് അ ടിച്ചു, മൊട്ടത്തലയന്റെ തലയില്‍ ചട്ടി യെടുത്ത് അ ടി ച്ചു, അതുമാത്രമേ ഞാന്‍ ചെയ്തുള്ളൂ, അതിനാണ് ഇവന്മാര്‍ ഇതൊക്കെ എന്നൊക്കെ പറഞ്ഞത്’ എന്നതു പോലെയാണ് ഗായത്രി സുരേഷിന്റെ ന്യായീകരണം കേട്ടപ്പോള്‍ തോന്നിയത്. എനിക്ക് മാത്രമല്ല പലര്‍ക്കും ഇത് തോന്നിയിട്ടുണ്ടാവും. പറഞ്ഞുവരുന്നത് ഗായത്രിയുടെ അപ കട വിഡിയോയെക്കുറിച്ചാണ്.

അവർക്ക് അപ കടം പറ്റിയ വിഡിയോ ഞാനും കണ്ടിരുന്നു. ആരാണ് വണ്ടിയിലുള്ളതെന്നും സീരിയല്‍ നടനല്ലേ, നടിയല്ലേ എന്നുമൊക്കെ നാട്ടുകാര്‍ ചോദിക്കുന്നതും കണ്ടിരുന്നു. ഗായത്രി അവരോട് സോറി പറയുന്നതും കേള്‍ക്കാം. പക്ഷേ ആ വിഡിയോയില്‍ നടന്ന സംഭവങ്ങൾ ഒട്ടും വ്യക്തമല്ലായിരുന്നു. ആളുകള്‍ എന്താണ് ഇങ്ങനെ പെരു മാറുന്നതെന്ന് അപ്പോൾ ഞാന്‍ ചിന്തിച്ചിരുന്നു. പിന്നീടാണ് ഇവരുടെ വണ്ടി മു ട്ടിയ കാര്യം അറിയുന്നത്.

വണ്ടി ഇടി ച്ചിട്ടും നിര്‍ത്താതെ പോയതു കൊണ്ടാണ് ആളുകള്‍ പ്രശ്‌ന മുണ്ടാക്കിയതെന്ന് മനസ്സിലായി. നാട്ടുകാരുടെ ആ രോ ഷം സ്വാഭാവികമാണ്. ആര്‍ക്കായാലും ദേ ഷ്യം വരും. ഒരാളുടെ വണ്ടിയിലി ടിച്ച്, അയാളുടെ ഗ്ലാസുകളും തക ര്‍ത്ത് ഒന്നും മിണ്ടാതെ പോകുമ്പോള്‍ ആര്‍ക്കായാലും ദേഷ്യം വരുമെന്ന് ഉറപ്പാണ്. ചേസ് ചെയ്ത് പിടിക്കാനൊക്കെയാണ് എല്ലാവരും നോക്കുക. കാര്യങ്ങളൊക്കെ പരിശോധിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഗായത്രി സുരേഷിന്റെ ഭാഗത്തു തന്നെയാണ് തെ റ്റ്.

പക്ഷേ പിന്നീട് അവര്‍ പറയുന്ന ന്യായീകരണം അതിലേറെ പ്രശ്‌ നങ്ങളുള്ളതാണ്. ഗായത്രി പറയുന്ന എക്‌സ്‌ക്യൂസ്, അവരൊരു സെലിബ്രിറ്റിയായത് കൊണ്ടാണ് നിർത്താതെ പോയതെന്നാണ്. പെട്ടെന്ന് ആളുകളുടെ മുന്നിലിറങ്ങാനുള്ള പേ ടി കൊണ്ടാണെന്നും അവര്‍ പറയുന്നു. യഥാർഥത്തില്‍ അവരങ്ങനെ പേടിക്കേണ്ടതില്ല എന്നാണ് എനിക്കു പറയാനുള്ളത്. അങ്ങനെയാരും നമ്മളെ പിടിച്ച് വിഴുങ്ങുകയൊന്നുമില്ല.
എന്റെ വണ്ടിയും ഇതേപോലെ ഇടി ച്ചിരുന്നു.

കടവന്ത്രയില്‍ വച്ചായിരുന്നു അപ കടം. എന്റെ ഭാര്യയാണ് വണ്ടി ഓടി ച്ചത്. ഞങ്ങള്‍ അവരോട് സോറിയൊക്കെ പറഞ്ഞു. എന്താണു െചയ്തു തരേണ്ടതെന്ന് ചോദിച്ചു. എന്റെ ഭാര്യയെ കണ്ടപ്പോള്‍ അവർക്ക് ആളെയും മനസ്സിലായി. ബീനയോട് അവര്‍ നല്ല രീതിയിലാണ് സംസാരിച്ചത്. കാറിന്റെ തകരാര്‍ പരിഹരിക്കാനുള്ള ചെലവു തരാമെന്നു പറഞ്ഞ് ഞങ്ങളുടെ നമ്പറും അവര്‍ക്ക് കൊടുത്തു. എന്നാല്‍ അവര്‍ ഇതുവരെ വിളിച്ചില്ല.

നമ്മള്‍ മര്യാ ദ കാണിച്ചപ്പോള്‍ അവര്‍ തിരിച്ചും മര്യാ ദ കാണിച്ചു എന്നതാണ് എന്റെ അനുഭവം. ഗായത്രിയുണ്ടാക്കിയ അപ കടത്തേക്കാള്‍ പ്രശ്‌നമാണ് അവരുടെ ന്യായീകരണം. അത് അംഗീകരിക്കാന്‍ പറ്റാത്തതാണ്. നമ്മള്‍ക്ക് ഒരു തെറ്റുപറ്റിയാല്‍ അത് ഏറ്റുപറയുകയാണ് വേണ്ടത്. എല്ലാവരും ക്ഷമിക്കണമെന്ന് പറഞ്ഞ് അവസാനിപ്പിക്കാവുന്ന വിഷയമായിരുന്നു. എന്നാല്‍ ഗായത്രി അതുവേറേ വഴിക്കാക്കി. കിലുക്കത്തിലെ രേവതി ചേച്ചി പറഞ്ഞത് പോലെ തന്നെയായിരുന്നു ഈ ന്യായീകരണം.

hgbPYlt

പിന്നീട് ഇവരുടെ തന്നെ മറ്റൊരു വിഡിയോ കണ്ടപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിപ്പോയത്. അതില്‍ പറയുന്നത് നേരത്തേ പറഞ്ഞതില്‍ നിന്ന് മാറ്റിയുള്ള കാര്യമാണ്. ഞങ്ങള്‍ പതിയെ പോകുമ്പോള്‍ പിന്നാലെ അവര്‍ ചേസ് ചെയ്ത് പിടിച്ചു എന്നൊക്കെയാണ് ഗായത്രി പറയുന്നത്. ഒരു കാര്യം തന്നെ മാറ്റി മറിച്ച് പറയല്ലേ ഗായത്രി, അത് ശരിയല്ല. ഗായത്രിയും ഞാനും ചെയ്യുന്നത് ഒരേ തൊഴിലാണ്, അഭിനയം. ഗായത്രി ബിഗ് സ്‌ക്രീനിലും ഞാന്‍ മിനിസ്‌ക്രീനിലും അഭിനയിക്കുന്നു എന്നു മാത്രം. പബ്ലിക്കിൽ നമ്മളെല്ലാം അറിയപ്പെടുന്നവരാണ്.

ഒന്നാമത് ആര്‍ട്ടിസ്റ്റുകളുടെ വായില്‍നിന്ന് എന്തെങ്കിലും അബദ്ധം വീണ് കഴിഞ്ഞാല്‍, പിന്നെ ട്രോളുകളുടെ മഹോത്സവമാണ്. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രമേ നമ്മളുടെ വായില്‍നിന്ന് എന്തെങ്കിലും വീഴാവൂ. ഗായത്രിയുടെ പുതിയ വിഡിയോയില്‍ കണ്ടത് അങ്ങനൊരു സംഭവമേ നടന്നിട്ടില്ല എന്നാണ്. ഇടയ്ക്കിടെ ഇങ്ങനെ മാറ്റിമറിച്ച് പറയുന്നത് കൊണ്ടാണ് ഈ ആളുകളുടെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കേണ്ടി വരുന്നത്.

Previous articleഉരുൾ പൊട്ടൽ, ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം; അത്രയ്ക്ക് പേടിപ്പിക്കുന്ന ദൃശ്യങ്ങൾ.!
Next articleനിർധന കുടുംബത്തിന് ഓട്ടോറിക്ഷ നൽകി സന്തോഷ്‌ പണ്ഡിറ്റ്; സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോ യെന്നു ആരാധകർ…

LEAVE A REPLY

Please enter your comment!
Please enter your name here