‘കൊറോണ സമയത്ത് സഹതാപം വിറ്റ് കാശാക്കുന്നവൻമാരേ’; വ്യാജവാർത്തക്കെതിരെ നടപടിയെടുക്കുമെന്ന് മഞ്ജു പത്രോസ്.!

പ്രേക്ഷകരുടെ പ്രിയഷോയായ ബിഗ്ബോസിലൂടെ മത്സരാർത്ഥിയായ വന്ന താരമാണ് മഞ്ജു പത്രോസ്. ഇതിന് ശേഷം താരത്തിന് നിരവധി സൈബർ ആക്രമണങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ വൈറലാകുന്നത് മഞ്ജുവിന്റെ ഫേസ്ബുക് പോസ്റ്റാണ്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ ചൂണ്ടിക്കാട്ടിയാണ് മഞ്ജു രംഗത്തെത്തുന്നത്. താരം പറയുന്നതിങ്ങനെ, ‘ഒരു മര്യാദയൊക്കെ വേണ്ടേടെയ്..?? കൊറോണ സമയത്ത് സഹതാപം വിറ്റ് കാശാക്കുന്നവൻമാരേ. ചെയ്യാത്ത സഹായം ചെയ്തു എന്നും സഹായം കൈപ്പറ്റിയ മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞു എന്നുമൊക്കെ എന്തർത്ഥത്തിലാണ് പറഞ്ഞുപരത്തുന്നത്?നിയമ നടപടിക്ക് ഒരുങ്ങുകയല്ലാതെ വേറെ വഴിയില്ല. “ലോക്ക് ഡൗണ്‍ സമയത്ത് ഞങ്ങള്‍ വീട്ടുകാർക്ക് ആവശ്യമായ സാധനങ്ങള്‍ വീട്ടിലുണ്ട്.

ഒരു തരത്തിലുള്ള സഹായവും ഇപ്പോള്‍ എനിക്ക് വേണ്ടി വരില്ല. നാളെ എന്താകുമെന്ന് അറിയില്ല. ഇപ്പോൾ ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല. അതുകൊണ്ട് ആവശ്യമുള്ളവര്‍ക്ക് സഹായം എത്തട്ടെ എന്ന പ്രാര്‍ത്ഥനയാണ് ഉള്ളത്. സുഹൃത്തുക്കളൊക്കെ പലരെയും സഹായിക്കുന്നുണ്ട്. എനിക്ക് ചെയ്യാനാകുന്നത് ചെയ്യുന്നുമുണ്ട്. അപ്പോഴാണ് ഡോ. രജിത് കുമാര്‍ മഞ്ജു പത്രോസിൻ്റെ വീട്ടിലേക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു. മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞു കൊണ്ട് സഹായം ഏറ്റുവാങ്ങി എന്നൊരു വീഡിയോ കണ്ടു. എന്തിനാണ് ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നത്? ഇങ്ങനെ കള്ള പ്രചാരണം നടത്തുന്ന ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വീഡിയോയിലൂടെ പറയുന്നു.

Previous articleതൊണ്ണൂറുകളിലെ താരം നാല്പത്തിനാലുകാരി നടി പ്രഗതിയിടെ ഡാൻസ് വീഡിയോ.. വൈറൽ
Next articleകാത്തിരിപ്പിന് വിരാമമിട്ട് രതീഷിനും ദിവ്യയ്ക്കും പെൺകുഞ്ഞ് പിറന്നു.!

LEAVE A REPLY

Please enter your comment!
Please enter your name here