കുഞ്ഞായിരിക്കുമ്പോൾ കൊഞ്ചിക്കുമായിരുന്നു, പക്ഷെ ഇപ്പോൾ ഞാൻ കർക്കശക്കാരിയായി മാറുന്നതാണ് നല്ലതെന്ന് തോന്നി; മുക്ത

240737953 384942373133143 932897801054748743 n

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മുക്ത. ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണ തുടങ്ങി ഒട്ടനവധി മലയാളചലച്ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മുക്ത. ഫോട്ടോകളും വിശേഷങ്ങളുമെല്ലാം തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് മകൾ കണ്മണിയെ കുറിച്ചും ജീവിതത്തെക്കുറിച്ചും പറയുന്ന വാക്കുകളാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്.

240396616 126694086356085 5487241972744271874 n

മുക്തയുടെ വാക്കുകളിലേക്ക്,കുഞ്ഞായിരുന്നപ്പോൾ ഒരുപാട് കൊഞ്ചിക്കുമായിരുന്നു. ഇപ്പോൾ കൺമണിക്ക് അഞ്ചു വയസ്സായി. പല കാര്യങ്ങളിലും സ്വാതന്ത്ര്യം കൊതിച്ചു തുടങ്ങുമ്പോൾ അവളോട് കുറച്ച് കർക്കശക്കാരിയായി മാറുന്നതാണ് നല്ലതെന്ന് തോന്നി. ചിലപ്പോൾ വഴക്കൊക്കെ പറഞ്ഞു കഴിഞ്ഞ് ആലോചിക്കും,

‘ശ്ശോ, ഇച്ചിരി കൂടി പോയോ, കുഞ്ഞിന് വിഷമമായോ’ എന്നൊക്കെ. കുട്ടികളുടെ പ്രത്യേകത അവർക്ക് ആരോടും വെറുപ്പ് ഉണ്ടാകില്ല എന്നതാണ്. ആ നിമിഷം കൊണ്ട് തന്നെ അവരത് മറന്നു പോകും. പഠനകാര്യങ്ങൾ, പങ്കുവയ്ക്കൽ ഇവയിലൊക്കെയാണ് ഞാൻ സ്ട്രിക്റ്റായി മാറുന്നത്. വീട്ടിൽ പപ്പ റിങ്കു നേരെ തിരിച്ചും.

239468892 268682198112621 5702345161161781750 n

അത് എല്ലാ വീട്ടിലും അങ്ങനെതന്നെയല്ലേ. ചില കാര്യങ്ങളിൽ ഞാൻ ഓവർ കോൺഷ്യസാണെന്ന് തോന്നിയിട്ടുണ്ട്. കുഞ്ഞിന്റെ ഡ്രസ്സിങ് മുതൽ തലയിൽ കുത്തുന്ന ക്ലിപ് വരെ വൃത്തിയായി സൂക്ഷിക്കണം, ഭംഗിയായി ഉപയോഗിക്കണം എന്നു നിർബന്ധമുണ്ട്. പഠിക്കുമ്പോൾ ഒപ്പമിരിക്കും. ടീച്ചർമാരിൽ നിന്ന് പരാതി ഉണ്ടാകരുത്. ഞാനവളുടെ ഓരോ ദിവസവും കൃത്യമായി പ്ലാൻ ചെയ്യാറുണ്ട്.

തോന്നുമ്പോള്‍ ടിവി കാണുക, ഇഷ്ടമുള്ളപ്പോള്‍ പ്രാർഥിക്കുക, അതൊന്നും അനുവദിക്കില്ല. ഓൺലൈൻ ക്ലാസ് കഴിഞ്ഞാലുടൻ ഹോം വർക് തീർക്കണം. അതിനുശേഷം ടിവി കാണാം. രാവിലെ അര മണിക്കൂർ യോഗ ചെയ്യണം. എത്ര തിരക്കായാലും ഏഴു മണി തൊട്ട് ഏഴര വരെ ഞങ്ങളുടെ പ്രാർഥന സമയമാണ്.

240401748 562974864982220 996230163199625162 n

6:45 എന്നൊരു സമയമുണ്ടെങ്കിൽ വീട്ടിലെ ഈശോയുടെ ചിത്രത്തിനു മുന്നിലെ ലൈറ്റ് തെളിയിക്കണം. അത് കൺമണിയുടെ ജോലിയാണ്. സമയമാകുമ്പോൾ അവൾ ചോദിക്കും ‘അമ്മേ, ഈശോപ്പയുടെ ലൈറ്റ് ഇടാറായോ’ എന്ന്. ജീവിതത്തിൽ കൃത്യമായ ചിട്ടയുണ്ടാകുന്നത് ഭാവിയിലും ഏറെ ഉപകരിക്കും എന്നാണ് എന്റെ വിശ്വാസം.

ഈ വർഷം അവൾ പഠിക്കുന്ന തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ സ്പോർട്സ് ഡേയ്ക്ക് കണ്‍മണിയുടെ യോഗാ വിഡിയോയാണ് എല്ലാ കുട്ടികൾക്കുമായി കാണിച്ചത്. ശരിക്കും കണ്ണ് നിറഞ്ഞാണ് അതു കണ്ടത്.

239665344 533952101202996 3305630907956252910 n
Previous articleനിത്യ ദാസിനും മകൾക്കുമൊപ്പം ചുവടുവെച്ച് നവ്യ നായർ; വീഡിയോ
Next articleകാണാൻ ട്രാൻസ്ജൻഡറെ പോലുണ്ട് എന്ന് കമെന്റ്; അതിനു റിമ നൽകിയ മറുപടി വൈറലാക്കുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here