ഏത് പ്രോഗ്രാമിലും അദ്ദേഹത്തെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്; വി മർശിച്ചോളൂ പക്ഷെ കു ത്തിക്കൊ ല്ലരുത്; അശ്വതി

t7uk

അടുത്തിടെ സ്റ്റാർ മാജിക് ഷോയിൽ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ വിളിച്ചുവരുത്തിയിരുന്നു. ഷോയിൽ അദ്ദേഹത്തെ അപമാനിച്ചതായും ഇതിന് നടിമാരായ നവ്യ നയാരും നിത്യ ദാസും കൂട്ടുനിന്നുവെന്നുമൊക്കെ അതിനുശേഷം സോഷ്യൽമീഡിയയിലുള്‍പ്പെടെ ചർച്ചകള്‍ സജീവമായിരുന്നു.

നിരവധിപേരാണ് ഷോയ്‍ക്കെതിരെ ഇതിനകം രംഗത്തെത്തിയിട്ടുള്ളത്. ഇപ്പോഴിതാ സീരിയൽ താരം അശ്വതി ഇതിനെതിരെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. സന്തോഷ് പണ്ഡിറ്റിനെകുറിച്ച് സീരിയൽ താരം അശ്വതി പങ്കുവെച്ച കുറിപ്പ് . കുറിപ്പിന്റെ പൂർണരൂപം;

ശ്രീ സന്തോഷ് പണ്ഡിറ്റിനെ ഒരു പരിപാടിയില്‍ കളിയാക്കി എന്ന വാര്‍ത്തയാണ് ഈ പോസ്റ്റിന് ആധാരം. വളരെ പേരുകേട്ട ഒരു പ്രോഗ്രാമില്‍ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാര്‍ത്ത കണ്ടത്. എന്നാല്‍ എന്റെ അറിവില്‍ ഏത് പ്രോഗ്രാമില്‍ അദ്ദേഹത്തെ വിളിക്കുമ്പോഴും വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്.

വി മര്‍ശനങ്ങള്‍ ആകാം, അറിയിക്കാം. എന്നാല്‍ അത് പറയുന്നതിനും ഒരു രീതി ഉണ്ട്. പ്രത്യേകിച്ച് ലോകം മൊത്തം കാണുന്ന ഒരു ചാനലിൽ വന്നിരുന്നുകൊണ്ട് ആകുമ്പോൾ. അതിപ്പോ ആരെ ആണെങ്കിലും. എന്നാല്‍ ഇദ്ദേഹത്തെ ടാര്‍ജറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്.

121685045 201382431351951 8725637839260738471 n

ശ്രീ ഇളയരാജ സംഗീത സംവിധാനം ചെയ്ത “പച്ചമലർ പൂവ് ” എന്ന കിഴക്ക് വാസലിലെ ഗാനം മലയാളത്തിൽ വന്നപ്പോൾ “എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ” ആയി മാറി. അതുപിന്നെ അദ്ദേഹത്തിന്റെ തന്നെ പാട്ടാണെന്ന് നമക്ക് തർക്കിക്കാം അല്ലെ .

പക്ഷെ ഓരോ ഗാനങ്ങളും ഇരുന്ന് ശെരിക്കൊന്ന് കേട്ടാൽ ഏതൊക്കെ അറബി ഇംഗ്ളീഷ് പാട്ടുകളാണ് മലയാളം പാട്ടുകളായി നമ്മൾ ആസ്വദിക്കുന്നത് എന്നത് കണ്ടുപിടിക്കാൻ പറ്റും. സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമകളും ഗാനങ്ങളും സൂപ്പർ ആണെന്നൊന്നും ഞാൻ പറയില്ല..

പക്ഷെ അദ്ദേഹം സ്വന്തമായി എഴുതുന്നു, പാടുന്നു, സംവിധാനം ചെയ്യുന്നു, ഡാൻസ് ചെയ്യുന്നു വേറാർക്കും ഒരു ശല്യോം ഉണ്ടാക്കുന്നില്ല.. വി മർശിച്ചോളൂ പക്ഷെ കു ത്തിക്കൊ ല്ലരുത്.

Previous articleമൂന്നാമത്തെ ഭർത്താവിനെ ഡിവോഴ്സ് ചെയ്യാനുള്ള നടിയുടെ കാരണം കേട്ടു ഞെട്ടി പ്രേക്ഷകർ….
Next article‘പിഷുവല്ല, അച്ഛാ എന്ന് വിളിക്കടാ’ ചിരിപടർത്തി മഞ്ജു വാര്യർ പങ്കുവെച്ച വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here