‘ആ വേദന എനിക്കറിയാം’; രാജ്യത്തിന്റെ നൊമ്പരമായ കുട്ടിയെ ഏറ്റെടുത്ത് ഷാരൂഖ് ഖാന്‍.!

രാജ്യം കൊറോണയെ നേരിടാന്‍ ലോക്ക്ഡൗണിലാണ്. ഈ ലോക്ക്ഡൗണ്‍ കാലം കുടിയേറ്റ തൊഴിലാളികളെ പോലെ സമൂഹത്തിന്റെ താഴെത്തെ തട്ടിലുള്ളവര്‍ക്ക് വലിയ ദുരിതങ്ങളാണ് നല്‍കുന്നത്. അവര്‍ അനുഭവിക്കുന്ന കഷ്ടതയുടെ ഏറ്റവും ഭീതിമായ മുഖമായി കഴിഞ്ഞ ദിവസം കണ്ട ഒരു വീഡിയോ.

hmkfvh

തന്റെ അമ്മ മരിച്ചതറിയാതെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുട്ടി. രാജ്യം വേദനയോടെയായിരുന്നു ആ രംഗം കണ്ടത്. മുസാഫര്‍ നഗര്‍ റെയില്‍വെ സ്റ്റേഷനിലായിരുന്നു മനുഷ്യമനസാക്ഷിയെ വേട്ടയാടുന്ന ഈ സംഭവം അരങ്ങേറിയത്. എന്നാല്‍ ഇപ്പോഴിതാ അല്‍പ്പമെങ്കിലും ആശ്വാസ നല്‍കുന്നൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്.

രാജ്യത്തിന്റെ നൊമ്പരമായ ആ ബാലനെ ഷാരൂഖ് ഏറ്റെടുക്കും. ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ കുട്ടിയുടെ സഹായത്തിന് എത്തിയിരിക്കുകയാണ്. കുട്ടിയുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ ആണ് മീര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം മീര്‍ ഫൗണ്ടേഷന്‍ പുറത്ത് വിടുകയായിരുന്നു.

cgjm

മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം ഇരിക്കുന്ന കുട്ടിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. കുട്ടിയുടെ അരികിലേക്ക് എത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി മീര്‍ ഫൗണ്ടേഷന്‍ ട്വീറ്റ് ചെയ്തു. മുത്തശ്ശനും മുത്തശ്ശിയ്ക്കും അരികിലാണ് അവനുള്ളത്. അവന്റെ കാര്യങ്ങള്‍ക്ക് ഇനി ഞങ്ങളുണ്ടാകും കൂടെയെന്നും അവര്‍ വ്യക്തമാക്കി.

vgjk

പിന്നാലെ നന്ദി അറിയിച്ച് ഷാരൂഖും എത്തി. കുട്ടിയുടെ അരികിലെത്താന്‍ സഹായിച്ചവരോട് താരവും നന്ദി പറഞ്ഞു. അമ്മയുടെ വിയോഗത്തില്‍ നിന്നും കരുത്ത് നേടാന്‍ അവന് കഴിയട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം എന്ന് താരം പറയുന്നു. അതേസമയം, കുട്ടിക്കലത്ത് തന്നെ മാതാപിതാക്കളെ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന തനിക്ക് അറിയാമെന്നും ഷാരൂഖ് പറയുന്നു. കുട്ടിയോടൊപ്പം എന്നും താനും തങ്ങളുടെ സ്നേഹവും പിന്തുണയുമുണ്ടാകുമെന്നും ഷാരൂഖ് പറഞ്ഞു. താരത്തിന്റെ പോസ്റ്റ് വെെറലായി മാറുകയാണ്.

Previous articleതനിക്കു ആദ്യരാത്രി തന്നെ എല്ലാം മനസിലായി; തന്റെ സ്വപ്നങ്ങളെല്ലാം വെറുതെയെന്നു.! വെളിപ്പെടുത്തലുകളുമായി ശ്വേതാ മേനോൻ
Next articleബിക്കിനി ധരിച്ചുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും ഷോട്ടായിരുന്നു അത്; വീഡിയോ പങ്കുവച്ച് നടി കിരണ്‍ റാത്തോഡ്

LEAVE A REPLY

Please enter your comment!
Please enter your name here