മലയാളത്തിൽ ശക്തമായ കുറെയേറെ കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരമാണ് നൈല ഉഷ. താരത്തിന്റെ കഥാപാത്രങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റിൽ സ്റ്റാൻഡിങ് എന്ന പ്രോഗ്രാമിലൂടെ ആണ് നൈല ആളുകൾക്കിടയിൽ കൂടുതൽ ശ്രദ്ധേയയായി തീർന്നത്.
ദുബായിൽ ഒരു സ്വകാര്യ മാധ്യമത്തിൽ റേഡിയോ ജോക്കിയായി പ്രവർത്തിക്കുന്ന താരം ഇന്നും അഭിനയരംഗത്ത് സജീവമാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തൻറെ വിശേഷങ്ങൾ ഒക്കെയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
ഈ അടുത്ത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പാർട്ടിയുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പാർട്ടിക്കിടയിൽ സുഹൃത്തുക്കളോടൊപ്പം പാത്രങ്ങൾ എറിഞ്ഞു പൊട്ടിക്കുന്ന താരത്തെയാണ് ആരാധകർ കണ്ടത്. ഇതിന് വിശദീകരണവുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് താരം.
നിരവധിപേർ മെസ്സേജുകളയച്ചും മറ്റും തന്നെ വിമർശിച്ചതിന്റെ പിന്നാലെയാണ് ഇപ്പോൾ താരം വിശദീകരണം നടത്തിയിരിക്കുന്നത്. താൻ എറിഞ്ഞുടച്ചത് ആഹാരം കഴിക്കുന്ന പാത്രമല്ല തങ്ങൾ എറിഞ്ഞ് പൊട്ടിക്കുന്നത്.
അവിടെയുള്ളവരുടെ ഒരു ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്നതാണെന്നും ആ പാത്രങ്ങൾ പൊട്ടിക്കാൻ വേണ്ടി നിർമ്മിക്കുന്നയാണെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. ഇങ്ങനെ പൊട്ടിക്കുന്ന പാത്രങ്ങൾ ശേഖരിച്ച് അവർ വീണ്ടും റീസൈക്കിൾ ചെയ്ത് ആഘോഷത്തിന്റെ ഭാഗമാകാൻ ഉപയോഗിക്കുന്നു എന്നതാണ് താരം പറഞ്ഞിരിക്കുന്നത്.
നിരവധി പേരാണ് വീഡിയോ കണ്ടിട്ട് തന്നോട് എന്തിനാണിങ്ങനെ പാത്രങ്ങൾ എറിഞ്ഞു പൊട്ടിക്കുന്നത് എന്ന് ചോദിച്ചത് എന്നും താരം വ്യക്തമാക്കിയിരിക്കുന്നു. എന്തുതന്നെയായാലും താരം പങ്കുവെച്ച രണ്ടു വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.