മനസ് നിറച്ച ഒത്തുചേരൽ, നിങ്ങളെ കെട്ടിപ്പിടിച്ച് നിൽക്കാൻ ആഗ്രഹിച്ചിരുന്നു; മേഘ്ന രാജിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു നവ്യ നവ്യ നായർ കുറിച്ചത്…

260508372 228972042548125 616284355063663086 n 1

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് മേഘ്‌ന രാജ്. മലയാള സിനിമകളിലു അഭിനയിച്ച താരത്തെ കേരളക്കരയും ഏറ്റെടുക്കുകയായിരുന്നു. കന്നഡ താരമായ ചിരഞ്ജീവി സര്‍ജയായിരുന്നു മേഘ്‌നയെ ജീവിതസഖിയാക്കിയത്. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത താരവിവാഹം കൂടിയായിരുന്നു ഇത്.

മേഘ്‌നയെ കണ്ടുമുട്ടിയ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് നവ്യ നായര്‍. നീണ്ട നാളായി മനസിലേറ്റി നടന്നിരുന്ന ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ്. ചിത്രങ്ങള്‍ക്ക് ലൈറ്റ് കുറവാണെങ്കിലും തന്റെ മനസ് നിറച്ച കൂടിക്കാഴ്ചയായിരുന്നു അതെന്ന് താരം കുറിച്ചിട്ടുണ്ട്. ദൃശ്യ 2 പ്രീമിയറിനിടയിലായിരുന്നു നവ്യയും മേഘ്‌നയും കണ്ടുമുട്ടിയത്. മേഘ്‌നയെ മെന്‍ഷന്‍ ചെയ്തായിരുന്നു നവ്യ കുറിപ്പും ചിത്രങ്ങളും പോസ്റ്റ് ചെയ്തത്.

266701145 1838179636391260 9195722335252186723 n

നിങ്ങളെ കാണാന്‍ ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു. ടൈറ്റായി നിങ്ങളെ കെട്ടിപ്പിടിക്കണമെന്നും കരുതിയത്. അത് ചെയ്യാനായായതില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്. ഫോട്ടോയില്‍ എന്റെ സന്തോഷം പുറത്തുവന്നിട്ടില്ല. എന്നാലും എനിക്കിത് പോസ്റ്റ് ചെയ്യാനാവുന്നില്ലെന്ന കുറിപ്പോടെയാണ് നവ്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കുര്‍ത്തിയണിഞ്ഞ് നവ്യ എത്തിയപ്പോള്‍ ജീന്‍സും ഷര്‍ട്ടുമായിരുന്നു മേഘ്‌നയുടെ വേഷം.

അതീവ സന്തോഷത്തോടെയായിരുന്നു ഇരുവരും ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. മേഘ്‌നയെക്കുറിച്ച് വാചാലയായി നേരത്തെയും നവ്യ എത്തിയിരുന്നു. ചിരുവിന്റെ വിയോഗ ശേഷമായി മേഘ്‌ന പോസ്റ്റ് ചെയ്ത കുറിപ്പ് തന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു.

267025895 113556157701469 7744427658627790370 n

വ്യക്തിപരമായി നിങ്ങളെ എനിക്കറിയില്ല, നിങ്ങളെയോര്‍ത്ത് ഞാന്‍ എന്ത് മാത്രം കരഞ്ഞുവെന്ന് എനിക്കറിയില്ല. ഈ പോസ്റ്റ് വായിച്ചതിന് ശേഷം ഇപ്പോഴും ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുന്നു, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നുമായിരുന്നു നവ്യ അന്ന് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്.

Previous article‘നേരമിരുട്ടി വെളുത്തപ്പോൾ എന്റെ മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയി;’ രോഗവിവരം പങ്കുവച്ച് നടൻ മനോജ്.! വീഡിയോ
Next article‘ചികിത്സകൾ നടക്കുന്നു, എനിക്ക് കണ്ണിന് കാഴ്ച കിട്ടിയിട്ടില്ല;’ വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് വൈക്കം വിജയലക്ഷ്മി.! വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here