ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവലിലൂടെ മലയാളത്തിലെത്തിയ നായികയാണ് റീനു മാത്യൂസ് അരങ്ങേറിയത്. എയര്‍ ഹോസ്റ്റസായ റീനു പിന്നീട് എന്നും എപ്പോഴും, പ്രെയ്സ് ദി ലോര്‍ഡ്, സപ്തമശ്രീ തസ്കര തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. റീനുവിന് ഏതോ ഒരു വിരുതന്‍ നല്‍കിയ പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. റീനുവിന്റെ പ്രായം 52 വയസാണെന്നാണ് വിക്കി പീഡിയയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ആരാധകരാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
കഴിഞ്ഞ ദിവസം റീനു പങ്കുവച്ച ചിത്രത്തിന്റെ കമന്റിലായിരുന്നു ആരാധകരിലൊരാള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. വിക്കിപീഡിയ പറയുന്നത് റീനുവിന് 52 വയസാണെന്നാണല്ലോ എന്നായിരുന്നു കമന്റ്. ഉടനെ തന്നെ മറുപടിയുമായി റീനുവുമെത്തി. പുഞ്ചിരിച്ചു കൊണ്ടായിരുന്നു റീനുവിന്റെ മറുപടി. 52 ല്‍ എത്താന്‍ ഇനിയും ഒരുപാടുണ്ടെന്നായിരുന്നു റീനു പ്രതികരിച്ചത്. രണ്ട് വര്‍ഷമായി ഗൂഗിള്‍ ജി 52 ല്‍ സ്റ്റക്ക് ആണെന്നും റീനു മറുപടിയായി പറയുന്നു.
താരത്തിന്റെ പേര് ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍ ഇപ്പോഴും പ്രായം 52 ആണെന്ന് കാണാം. ജനിച്ചത് 1968 ല്‍ ആണെന്നും പറയുന്നു. വിക്കിപീഡിയയില്‍ എഡിറ്റ് ചെയ്യാം എന്ന സാധ്യത ഉപയോഗപ്പെടുത്തി ഏതോ വിരുതന്‍ നല്‍കിയ പണിയാണിത്. കോട്ടയം സ്വദേശിയായ റീനു ഇപ്പോള്‍ വിദേശത്താണ് താമസിക്കുന്നത്. സിനിമയോടൊപ്പം തന്നെ തന്റെ എയര്‍ഹോസ്റ്റസ് ജീവിതവും മുന്നോട്ട് കൊണ്ടു പോകാന്‍ റീനു ശ്രമിക്കുന്നുണ്ട്. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടിയാണ് അവസാനം അഭിനയിച്ച ചിത്രം.