എന്റെ ലക്ഷ്മി ഇപ്പോ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് 32 വയസ്സായേനെ! മകളുടെ ഓർമയിൽ കണ്ണുനിറച്ച് സുരേഷ് ഗോപി!!

274870831 1889482271242149 989359541563851248 n

അകാലത്തില്‍ തന്നെ വിട്ടുപോയ ലക്ഷ്മിയെന്ന മകളെക്കുറിച്ച് വാചാലനാവാറുണ്ട് സുരേഷ് ഗോപി. 1992 ജൂണ്‍ 6നായിരുന്നു ലക്ഷ്മിയുടെ വിയോഗം. അപകടത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ലക്ഷ്മിയെക്കുറിച്ച് പറഞ്ഞ് വികാരഭരിതനായുള്ള സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാപ്പനുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടിക്കിടെ അവതാരകയുടെ പേര് ലക്ഷ്മി എന്ന് പറഞ്ഞപ്പോഴായിരുന്നു അദ്ദേഹം കരഞ്ഞത്.

മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സുരേഷ് ഗോപി വികാരഭരിതനായത്. എന്റെ മകളിപ്പോ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്. 32 വയസായ ഏതൊരു പെണ്‍കുട്ടിയേയും കണ്ടുകഴിഞ്ഞാല്‍ കെട്ടിപ്പിടിച്ച് അവളെ ഉമ്മ വെക്കാന്‍ കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ വെച്ച് കഴിഞ്ഞാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവും.

Screenshot 2022 07 26 002611

അഭിമുഖത്തിനായെത്തിയ പെണ്‍കുട്ടിയുടെ പേര് ലക്ഷ്മിയാണെന്നറിഞ്ഞപ്പോഴായിരുന്നു സുരേഷ് ഗോപി വികാരഭരിതനായത്. എന്റെ കരിയറില്‍ ഒരുപാട് കാര്യങ്ങള്‍ സമ്മാനിച്ചയാളാണ് ലക്ഷ്മിയെന്ന് പറഞ്ഞ് കരയുകയായിരുന്നു സുരേഷ് ഗോപി. കണ്ണ് നനയിപ്പിക്കുന്ന വീഡിയോ എന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. ആ മോളുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും. അച്ഛന്‍ സിനിമയിലേക്ക് തിരികെ എത്തിയപ്പോള്‍.

ആരൂടെയായാലും കണ്ണ് നിറഞ്ഞ് പോവും. ഒരു അച്ഛന്‍ നല്ല മനസിന്റെ ഉടമയെന്നുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്. ഇങ്ങനെയൊരു അച്ഛന്റെ മകളായി ജനിച്ചു എന്നതാണ് ലക്ഷ്മി ചെയ്ത പുണ്യം. ഹൃദയം കൊണ്ട് സ്‌നേഹിക്കുന്ന, സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരച്ഛന്‍. ആ കണ്ണുനിറഞ്ഞ് കണ്ടപ്പോള്‍ വല്ലാത്തൊരു വിങ്ങല്‍ മനസിന്. എന്റെ കണ്ണും നിറഞ്ഞു, വല്ലാതെ സങ്കടം തോന്നിയെന്നുമായിരുന്നു കമന്റുകള്‍.

Screenshot 2022 07 26 002621

മക്കളുടെ അടുത്ത് സ്ട്രിക്ടായ അച്ഛനല്ല ഞാന്‍. എല്ലാ സ്വാതന്ത്ര്യവും കൊടുക്കാറുണ്ട്. മാധവ് എന്നെ കൂട്ടുകാരനെപ്പോലെയാണ് കാണുന്നത്. അളിയാ എന്ന് അവനെന്നെ വിളിക്കുമോയെന്ന് അറിയില്ല. അളിയാ അല്ല അച്ഛായെന്ന് അവന്‍ വിളിക്കുമായിരിക്കും. പെണ്‍മക്കള്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഒരു മകള്‍ അത് ശരിക്കും ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

Full video;

Previous article‘സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?’ ‘ആരെങ്കിലും സോറി പറഞ്ഞ് ഇതിനൊരു പരിഹാരം കാണണം 😅😂❤️’- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ
Next article‘ലോക്കൽ ട്രെയിനിൽ യാത്രക്കിടെ അച്ഛന് ഭക്ഷണം വാരിനൽകുന്ന കുഞ്ഞുമകൾ;’ ‘ഒരു അച്ഛനും മകളും തമ്മിൽ പങ്കിട്ട ഒരു അമൂല്യ നിമിഷത്തിന്റെ നേർക്കാഴ്ച!’ [വീഡിയോ]

LEAVE A REPLY

Please enter your comment!
Please enter your name here