‘ഫോൺ വന്നാൽ പച്ച് മുകളിലേക്ക് നീക്കണം’ ഈ മുത്തശ്ശിയുടെ സൂത്രപ്പണി കൊള്ളാം.!! വൈറൽ വീഡിയോ

സ്മാർട്ട് ഫോണുകളും ടാബുകളുമൊക്കെ വരുന്നതിന് മുൻപെയുള്ള ഒരു തലമുറയുണ്ട് ഇവിടെ. അവർക്ക് പലപ്പോഴും ലോകത്തിൻ്റെ ഈ വേഗതയ്ക്കൊപ്പം സഞ്ചരിക്കാൻ കഴിയാറില്ല എന്നതാണ് സത്യം. മുൻപുള്ള തലമുറയിലെ പലരും സ്മാർട്ട് ഫോണും ലാടോപ്പുമൊക്കെ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് പഠിച്ച് വരുന്നതെയുള്ളൂ എന്നതാണ് സത്യം. മലയാളത്തിലെ ഹോം സിനിമയിൽ ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രം ഇതിനൊരു ഉത്തമ ഉദ്ദാഹരണമായിരുന്നു.

ആദ്യമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിൻ്റെ പല തെറ്റുകളും ഇന്ദ്രൻസിനെ ആ സിനിമയിൽ സംഭവിച്ചിരുന്നു. കാര്യങ്ങൾ പഠിക്കാൻ ഒരൊന്നും പടി പടിയായി എഴുതി വച്ചത് ഒരുപക്ഷെ നമ്മുടെ വീട്ടിലെ അച്ഛനെയും അമ്മയെയുമൊക്കെ ആയിരിക്കാം ഓർമ്മിപ്പിച്ചത്. അത്തരത്തിലൊരു മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഫോൺ എടുക്കുന്നത് എങ്ങനെയാണെന്ന് മറന്ന് പോകാതിരിക്കാൻ വേണ്ടി ഈ മുത്തശ്ശി ചെയ്തത് പലരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയാണെന്ന് തന്നെ പറയാം. മൊബൈലിൻ്റെ പുറകിൽ തന്നെ ഒരു കുറിപ്പടി പോലെ എഴുതി ഒട്ടിച്ച് വച്ചിരിക്കുകയാണ് ഈ ബുദ്ധിമതിയായ മുത്തശ്ശി. രസകരമായ വീ‍ഡിയോ കണ്ടാൽ പലർക്കും ചിരിവരുമെന്ന് തന്നെ പറയാം. ഫോൺ വന്നാൽ പച്ച് മുകളിലേക്ക് നീക്കണം എന്നാണ് ആ കുറിപ്പിലുള്ളത്.

ഏറെ രസകരമായ ഈ സംഭവം സംഗീത സംവിധായകൻ കൈലാഷ് മേനോനാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇതൊക്കെ എഴുതി വച്ചാലും എടുക്കാൻ ഞാൻ മറന്ന് പോകുമെന്നാണ് പാവം മുത്തശി എല്ലാവരുടെയും ചോദ്യത്തിന് മറുപടിയായി പറയുന്നത്.

Previous article‘വെള്ളപ്പൊക്കത്തിൽ കുടുങ്ങി അമ്മയും കുഞ്ഞും;’ ജീവൻ പണയംവെച്ച് സുരക്ഷിത സ്ഥാനത്തേക്ക് രക്ഷിച്ച് അയൽവാസികൾ’ വൈറൽ വിഡിയോ…
Next articleവീണ്ടും ചുള്ളൻ ലുക്കിൽ മമ്മൂട്ടി – പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചു താരം

LEAVE A REPLY

Please enter your comment!
Please enter your name here