തന്റേതായ രീതിയിൽ വേഷത്തിലും ഭാവത്തിലും ഹാസ്യം കണ്ടെത്തുന്ന ശൈലിയിൽ ആണ് ലിറ്റിൽ തമ്പൂസ് വീഡിയോകൾ നിർമ്മിക്കാറുള്ളത്. ജനപ്രിയ യൂട്യൂബ് ചാനൽ ആയ കരിക്കിന്റെ ‘ദൂസ്ര‘ എന്ന സീരീസിലെ
ഒരു രംഗമാണ് ഇപ്പോൾ ലിറ്റിൽ തമ്പൂസ് അവതരിപ്പിച്ചിരിക്കുന്നത്. നടൻ അനു കെ അനിയൻ അവതരിപ്പിച്ച അന്യസംസ്ഥാന തൊഴിലാളിയായ കഥാപാത്രത്തിന്റെ അനുകരണമാണ് ലിറ്റിൽ തമ്പൂസ് നടത്തിയിരിക്കുന്നത്.
സംഭാഷണത്തിലെ ഹാസ്യവും, ലിറ്റിൽ തമ്പൂസിന്റെ അഭിനയവും സംയോജിപ്പിച്ച വീഡിയോ കാഴ്ചക്കാർക്ക് ചിരി സമ്മാനിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഈ വീഡിയോ വൈറൽ ആയിരിക്കുന്നത്.