നടൻ എന്നതിനപ്പുറമുള്ള വലിയൊരു സ്ഥാനമാണ് മലയാളികളുടെ മനസ്സിൽ മമ്മൂട്ടിക്കുള്ളത്. ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടനായി പേരെടുത്തതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സാമൂഹ്യ സേവനത്തിലൂടെയും മലയാളികളുടെ അഭിമാനമായ താരമാണ് മമ്മൂട്ടി. അടുത്തിടെ ബുഡാപെസ്റ്റിൽ നിന്നുള്ള ചിത്രങ്ങൾ നടൻ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, വീണ്ടും ചുള്ളൻ ലുക്കിൽ കൗതുകം സമ്മാനിക്കുകയാണ് മമ്മൂട്ടി.
മുൻവിധിയോടെ എന്ന ക്യാപ്ഷനൊപ്പമാണ് നടൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, റോഷാക്കാണ് മമ്മൂട്ടി കമ്പനിയുടേതായി അവസാനമായി പുറത്തു വന്ന ചിത്രം. സമീപകാലത്ത് മലയാള സിനിമ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്‌ത ചിത്രമാണ് ‘റോഷാക്ക്.’ മമ്മൂട്ടി എന്ന മഹാനടന്റെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്.
പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളിൽ വലിയ വിജയമായി മാറുകയായിരുന്നു ചിത്രം. റിലീസ് ചെയ്‌ത ദിവസം മുതൽ വലിയ പ്രശംസയാണ് ‘റോഷാക്ക്’ നേടിയത്. അതേസമയം, മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാതൽ – ദി കോർ’.
സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ – ദി കോർ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രം ഒരു എന്റർടെയ്‌നർ ആണെന്ന് പറയപ്പെടുന്നു.