‘വെള്ളപ്പൊക്കത്തിൽ കുടുങ്ങി അമ്മയും കുഞ്ഞും;’ ജീവൻ പണയംവെച്ച് സുരക്ഷിത സ്ഥാനത്തേക്ക് രക്ഷിച്ച് അയൽവാസികൾ’ വൈറൽ വിഡിയോ…

മനുഷ്യത്വം മാഞ്ഞുപോയിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണങ്ങൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഒരു കാഴ്ചയാണ് ഇറ്റലിയിലെ റൊമാഗ്ന മേഖലയിൽ നിന്നും എത്തുന്നത്. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ഒരു അമ്മയെയും മകളെയും രക്ഷിക്കാൻ ധീരതയോടെ കടന്നെത്തിയ അയൽവാസികളുടെ വിഡിയോ ശ്രദ്ധനേടുകയാണ്.

ഇത്രയും പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽ സ്വന്തം ജീവൻ നോക്കാതെ അപകടത്തില്പെട്ടവരെയും രക്ഷിച്ച അവർക്കാണ് ഇപ്പോൾ കയ്യടി ഉയരുന്നത്. ഓരോ നിമിഷവും വെള്ളം പൊങ്ങുകയും മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരു ‘അമ്മ തന്റെ കുഞ്ഞുമകളെയും ഒക്കത്തേന്തി നിൽക്കുകയാണ്. വെള്ളം ഉയർന്ന് തോളൊപ്പം എത്താറായിട്ടുണ്ട്.

ഈ സാഹചര്യത്തിൽ അയൽവാസികളായ ഏതാനും ആളുകൾ ജീവൻ പണയപ്പെടുത്തി അവിടേക്ക് വെള്ളത്തിലൂടെ എത്തുകയും അമ്മയെയും കുഞ്ഞിനേയും രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതും വിഡിയോയിൽ കാണാം. വളരെ വൈകാരികവും അതെ സമയം ശ്വാസമടക്കിപ്പിടിച്ച് കാണേണ്ടതുമായ കാഴ്ചയാണ് ഇത്.

Previous articleമരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ; വീഡിയോ
Next article‘ഫോൺ വന്നാൽ പച്ച് മുകളിലേക്ക് നീക്കണം’ ഈ മുത്തശ്ശിയുടെ സൂത്രപ്പണി കൊള്ളാം.!! വൈറൽ വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here