മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ; വീഡിയോ

സോഷ്യൽ മീഡിയയിലൂടെ നിരവധി വീഡിയോകൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ചിലത് നമുക്ക് കൗതുകവും അമ്പരപ്പും അത്ഭുതവുമാണ്. ചിലത് ഏറെ വിഷമം തോന്നിപ്പിക്കുന്നതാകും. പക്ഷെ ഈ ലോകത്തിന്റെ ഏത് കോണിൽ നടക്കുന്ന കാര്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഞൊടിയിടയിൽ നമുക്കിടയിലേക്ക് എത്താറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

കൊടുംചൂടില്‍ മരുഭൂമിയിൽ തളര്‍ന്നു വീണ ഒട്ടകത്തിനു രക്ഷയായിരിക്കുകയാണ് ലോറി ഡ്രൈവര്‍. മരുഭൂമിയിലൂടെ ഒരിറ്റുവെള്ളം പോലും കിട്ടാതെ അസഹനീയമായ ചൂടിൽ വഴിയരികില്‍ തളര്‍ന്നു വീണതാണ് ഒട്ടകം. ജീവന്‍ പോലും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ലോറി ഡ്രൈവര്‍ രക്ഷകനായി എത്തിയത്.

തളർന്നു വീണ ഒട്ടകത്തെ കണ്ട ലോറി ഡ്രൈവർ തന്റെ വണ്ടിയിലുണ്ടായിരുന്ന കുപ്പിവെള്ളം കൊണ്ടുവന്ന് ഒട്ടകത്തിന്റെ വായില്‍ ഒഴിച്ചു കൊടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സഹജീവികളോട് കരുണയും ദയയും കാണിക്കേണ്ടത് മനുഷ്യന്റെ കടമയാണ് എന്ന ഓർമപ്പെടുത്തൽ കൂടി ഈ വീഡിയോയിലുണ്ട്. ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

Previous article‘ജീവിതത്തിൽ സക്സസ്സ്ഫുൾ ആയ എല്ലാ വീട്ടമ്മർക്കും പിന്നിൽ ഒരു നൈറ്റിയുണ്ട്!’ സോഷ്യൽമീഡിയയിൽ വൈറലായി ഈ വീഡിയോ.!
Next article‘വെള്ളപ്പൊക്കത്തിൽ കുടുങ്ങി അമ്മയും കുഞ്ഞും;’ ജീവൻ പണയംവെച്ച് സുരക്ഷിത സ്ഥാനത്തേക്ക് രക്ഷിച്ച് അയൽവാസികൾ’ വൈറൽ വിഡിയോ…

LEAVE A REPLY

Please enter your comment!
Please enter your name here