പശ്ചിമബംഗാളിലെ ഒരു സൈനിക കാന്റീനിലാണ് സംഭവം നടന്നത്. ക്യാന്റീനിലേക്കു കയറിയ ആനയുടെ വീഡിയോയാണ് വൈറലാകുന്നത്. കാട്ടാനയ്‌ക്കെന്ത് കാന്റീന്‍, ആകെ മൊത്തം നിരപ്പാക്കാനായിരുന്നു ശ്രമമെങ്കിലും ജീവനക്കാര്‍ തീ കാണിച്ച് ഭയപ്പെടുത്തി ആനയെ ഓടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഡൂവാര്‍സിലെ ഹാശിമാര ആര്‍മി കാന്റീനില്‍ കയറിയായിരുന്നു ആന കയറി സംഭവത്തിനു ആസ്പദമായ കാര്യങ്ങൾ നടന്നത്.
ആനകള്‍ ഇവിടെ ഉള്ളവർക്ക് സാധാരണ കാഴ്ചയായതിനാല്‍ കാന്റീനിലെ ജീവനക്കാര്‍ ഭയപ്പെട്ടില്ല. ആളൊഴിഞ്ഞ നേരത്തായിരുന്നു കാന്റീനിലേക്കുള്ള ആന കയറിയത്. ക്യാന്റീനിൽ മുന്നില്‍ കണ്ട കസേരകളും മേശകളും തുമ്പിക്കൈയും കാലുകളും കൊണ്ട് ദൂരേക്ക് തട്ടി മാറ്റി ആന മുന്നോട്ട് നടന്നു. കാന്റീനിലെ ജീവനക്കാരന്‍ ആദ്യമൊരു കത്തിച്ച കാര്‍ഡ് ബോര്‍ഡ് കാണിച്ച് ആനയെ ഭയപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അത് അവഗണിച്ച് ആന മുന്നോട്ട് തന്നെ നടന്നു. തുടര്‍ന്ന് പന്തം കാണിച്ച് ആനയെ പേടിപ്പിക്കാനായി ശ്രമം. വലിയ രീതിയില്‍ തീ കണ്ണില്‍ പെട്ടതോടെ ആന ഭയപ്പെട്ടു പിന്തിരിഞ്ഞു. ഭയപ്പെട്ട ആന പുറത്തേക്കിറങ്ങിയെങ്കിലും കാന്റീന്‍ ജീവനക്കാര്‍ ആനയുടെ പിന്നാലെ പുറത്തിറങ്ങി ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.