ഒരു മത്സ്യത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്. ഒരു മനുഷ്യ മുഖത്തിന് സമാനമായ മത്സ്യം. ഈ ദൃശ്യങ്ങൾ വിചിത്രവും അതേസമയം ഭീതിയും അത്ഭുതവും സൃഷ്ടിക്കുന്നാവയാണ് .
ചൈനയിലെ മിയാവോ ഗ്രാമം സന്ദർശിക്കുന്ന ഒരു സ്ത്രീയാണ് ഈ വീഡിയോ പകർത്തിയതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. തുടക്കത്തിൽ, ചൈനീസ് മൈക്രോബ്ലോഗിംഗ് സൈറ്റായ വെയ്‌ബോയിൽ അവർ ക്ലിപ്പ് പങ്കിട്ടു, പിന്നീട് ഇത് മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽളുടെ വീഡിയോ പ്രചരിക്കാൻ തുടങ്ങി. 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു മനുഷ്യന്റെ മുഖത്തോട് സാമ്യമുള്ള ഒരു മത്സ്യം കാണിക്കുന്നു. അതിനു ഒരു മൂക്ക്, രണ്ട് കണ്ണുകൾ, ഒരു വായ തുടങ്ങിയവയും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. മനുഷ്യനെപ്പോലെ മുഖമുള്ള മത്സ്യത്തിന്റെ വീഡിയോ കണ്ടു നോക്കൂ;