ജോലിക്കിടയിൽ സ്ത്രീകൾക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. അത്തരത്തിലുള്ള ഒരു വീഡിയോ ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ വീഡിയോയിൽ ഒരു സ്ത്രീയെ മോശമായ ഉദ്ദേശത്തോടെ അവരുടെ സ്വോകാര്യ ഭാഗങ്ങളിൽ അനുവാദമില്ലാതെ പിടിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സംഭവം നടക്കുന്നത് സ്പെയിനിൽ ആണ്.
ലൈവ് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് യുവതിക്കെതിരെ ഈ സംഭവം നടക്കുന്നത്. El Español എന്ന ഒരു X ഉപയോക്താവാണ് ഈ വീഡിയോ പങ്കിട്ടത്. വീഡിയോ പങ്കുവെച്ചു ഉപയോക്താവ് എഴുതി, റിപ്പോർട്ടർ ഈസ ബലാർഡോ തത്സമയ സമയത്ത് ഉപദ്രവം നേരിടുന്നു. സ്‌പെയിനിലെ മാഡ്രിഡിൽ റിപ്പോർട്ട് ചെയ്തിരുന്ന ഇസ ബല്ലാർഡ് എന്നാണ് റിപ്പോർട്ടറുടെ പേര് എന്നാണ് വീഡിയോയിലുള്ളത്. വനിതാ റിപ്പോർട്ടർ ഐസ തന്റെ ചാനലിന് വേണ്ടി ലൈവ് റിപ്പോർട്ടിംഗ് നടത്തുന്നത് വീഡിയോയിൽ കാണാം. ഇതിനിടയിൽ, 25 വയസ്സുള്ള ഒരാൾ സ്ത്രീയുടെ സമീപത്തു കൂടി നടന്നു വന്നു സ്വോകാര്യ ഭാഗത്തു അനുചിതമായി സ്പർശിക്കുകയും അവൾ ഏത് ചാനലിലാണ് ജോലി ചെയ്യുന്നതെന്ന് ചോദിക്കുകയും ചെയ്തു.
സ്ത്രീ എതിർത്തെങ്കിലും അയാൾ പോകാൻ കൂട്ടാക്കാതെ വൃത്തികേടുകൾ പറയുകയാണ് ചെയ്യുന്നത്. ഈ സംഭവം ക്യാമറയിൽ പതിഞ്ഞത് കൊണ്ട് തന്നെ വലിയ ചർച്ചയായി. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ജനങ്ങൾ രോഷാകുലരായി ഇതിനെതിരെ പ്രതികരിച്ചു. ചാനൽ അവതാരകനും അപ്പോൾ തന്നെ അതിനെതീരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്നുണ്ട്. ഒരു ലൈവ് വീഡിയോ ആയതിനാൽ റിപോർട്ടറായ പെൺകുട്ടി പരമാവധി സംയമനത്തോടെ ആണ് ആ സാഹചര്യത്തെ നേരിട്ടത്. ഈ സംഭവത്തിൽ പ്രതിഷേധിച്ചും ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഞങ്ങൾ ഇതിനെ എതിർക്കുന്നുവെന്നും ചാനൽ പ്രസ്താവനയിറക്കിയിട്ടുണ്ട്.
വീഡിയോ
Isa Balardo, reportera de En boca de todos de Cuatro, ha sufrido una agresión sexual en pleno directo
— EL ESPAÑOL (@elespanolcom) September 12, 2023
El agresor, un joven de 25 años, ha sido detenido en las inmediaciones de la plaza Tirso de Molina de Madrid pic.twitter.com/cQwyW7TeVD