പുഴയിലേക്ക് മറി‍ഞ്ഞ കാറിൽ നിന്ന് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു; പക്ഷെ കുഞ്ഞു വീണത്; വീഡിയോ

മധ്യപ്രദേശിലെ നിവാരി ജില്ലയിൽ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കവെ കാർ റോഡിൽ നിന്നു നിയത്രണവിട്ടു പുഴയിലേക്ക് മറിയുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. പുഴയിലേക്കു മറിഞ്ഞ കാറിൽ മൊത്തം അഞ്ചുപേർ ഉണ്ടായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചുപേരെയും രക്ഷപെടുത്തി.

രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീതി കുറഞ്ഞ പാലത്തിൽ വെച്ചാണ് കാർ ഓട്ടോറിക്ഷയുടെ ഒരു ഭാഗത്ത് ചെറുതായി ഇടിക്കുന്നത്. പെട്ടെന്ന് തിരിച്ചതോടെ കാർ പുഴയിലേക്ക് പതിച്ചു. മുങ്ങിക്കൊണ്ടിരുന്ന കാറിൽ നിന്ന് രണ്ടുപേർ സാഹസികമായി പുറത്തേക്കുവരുന്നത് വിഡിയോ ദൃശ്യത്തിൽ കാണാം. അവർ കാറിലുണ്ടായിരുന്നു കുട്ടിയെ പുറത്തേക്കെടുത്ത ശേഷം, പാലത്തിൽ നിന്നൊരാളുടെ കയ്യിലേക്ക് എറിഞ്ഞു കൊടുക്കുന്നത് ദൃശ്യത്തിൽ കാണാം. എന്നാൽ നിർഭാഗ്യവശാൽ കുഞ്ഞ് പുഴയിൽത്തന്നെ വീണു. പിന്നാലെ പാലത്തിൽ നിന്നയാള്‍ പുഴയിലേക്കു ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തി.

അതിനുശേഷം കാറിനുള്ളിലുണ്ടായിരുന്ന അഞ്ചുപേരെയും രക്ഷപെടുത്തി. അതിനിടെ അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ സ്ഥലംവിടുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടത്തിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഓട്ടോ ഡ്രൈവറെ വിമർശിച്ചും രക്ഷപ്പെടുത്തിയവരെ പ്രശംസിച്ചും നിരവധി പേർ വിഡിയോ പങ്കുവെക്കുന്നുണ്ട്.

Previous articleകരകവിഞ്ഞ് ഒഴുകി വീഞ്ഞിന്റെ പുഴ; പോർച്ചുഗലിലെ മനോഹരമായ നഗരമായ ലെവിരയിൽ ആണ് റെഡ് വൈൻ ഒഴുകിനിറഞ്ഞത്!! വിഡിയോ
Next articleമനുഷ്യ മുഖമുള്ള മത്സ്യം!! സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here