സോഷ്യൽ ലോകത് വൈറലായി ഈ ക്യൂട്ട് ‘കാവാലാ..’ – വീഡിയോ

തമന്ന ഭാട്ടിയയും രജനികാന്തും അഭിനയിക്കുന്ന ‘ജയിലർ’ എന്ന സിനിമയിലെ ഗാനം ‘കാവാല’ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. തമന്നയുടെ ചുവടുകളാണ് ആളുകളിൽ ആവേശം പകരുന്നത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ഹിറ്റ് നമ്പറിനൊപ്പം അവരുടെ ചുവടുകൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഒരു കുഞ്ഞു മിടുക്കിയും ഈ ഗാനത്തിന് ഒപ്പം താളം വയ്ക്കുകയാണ്.

ഇത്രയും ക്യൂട്ടായ കാവാലാ ചുവടുകൾ കണ്ടിട്ടുണ്ടാകില്ല എന്നാണ് ആളുകൾ പറയുന്നത്. അരുണ എന്ന കുഞ്ഞാണ് നൃത്തം ചെയ്യുന്നത്. വളരെ ഹൃദ്യമാണ് ഈ കാഴ്ച. കാവാലാ എന്ന ഗാനത്തിനൊത്ത് ഒരു കൂട്ടം സ്‌കൂൾ കുട്ടികൾ നൃത്തം ചെയ്യുന്ന വിഡിയോയും ഹിറ്റായി മാറിയിരുന്നു. കൂട്ടത്തിൽ ഒരു സ്‌കൂൾ വിദ്യാർത്ഥി ‘കാവാല’ എന്ന ഗാനത്തിനൊപ്പം അനായാസമായി ചുവടുവയ്ക്കുന്നത് കാണാം.

എല്ലാവരും ഈ കുട്ടിക്കൊപ്പം ചേർന്ന് ചുവടുകൾ ആവേശപൂർവ്വം പങ്കുവയ്ക്കുകയാണ്. നിരവധി ആളുകളാണ് കുട്ടിയുടെ നൃത്ത വിഡിയോ ഏറ്റെടുത്തത്. അതേസമയം, സ്‌കൂളുകൾ കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നതിൽ ഇപ്പോൾ ശ്രദ്ധചെലുത്താറുണ്ട്.

Previous articleസോഷ്യൽ മീഡിയയിൽ വൈറലായി ഈ കൊച്ചു സുന്ദരിയുടെ സ്കേറ്റിങ്; അതും സെറ്റ് സാരിയിൽ!! വീഡിയോ വൈറൽ
Next article‘വീഡിയോ പകർത്തിയത് അധ്യാപിക’; സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here