സോഷ്യൽ മീഡിയയിൽ വൈറലായി ഈ കൊച്ചു സുന്ദരിയുടെ സ്കേറ്റിങ്; അതും സെറ്റ് സാരിയിൽ!! വീഡിയോ വൈറൽ

ഓണത്തിന് രസകരമായ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കേരള സാരിയാണ് ഓണത്തിൻ്റെ മുഖമുദ്ര എന്ന് തന്നെ പറയാം. കസവ് സാരിയിൽ മുല്ലപ്പൂവ് ചൂടി നിൽക്കുന്ന നാണം കുണുങ്ങി നിൽക്കുന്ന പെൺകുട്ടികളുടെ കാലമൊക്കെ കഴിഞ്ഞിരിക്കുകയാണ്. ഇതിൽ നിന്ന് വ്യത്യസ്തമായ സ്കെയ്റ്റിങ് ബോർഡിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുകയാണ് ഒരു കൊച്ചു മിടുക്കി.

kerala small girl skating in saree

അഞ്ച് വയസുള്ള അയ്റ അയ്മൻ ഖാനാണ് കസവ് സാരിയിൽ സ്കെയ്റ്റിങ് ബോർഡിൽ നല്ല കിടുക്കൻ പെർഫോമൻസ് കാഴ്ച വച്ച മിടുക്കി. ഫോട്ടോഗ്രാഫർ നവാസ് ഷറഫുദ്ദീനാണ് ഈ മുടിക്കിയുടെ പ്രകടനം ക്യാമറയിൽ ഒപ്പിയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തിരുവോണ ദിനത്തിന് മുൻപ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

സെറ്റ് സാരി ഉടുത്ത് സുന്ദരിയായ കൊച്ചുമിടുക്കി നല്ല ആത്മവിശ്വാസത്തോടെ ആണ് സ്കെയ്റ്റിങ് ബോർഡിൽ പ്രകടനങ്ങൾ നടത്തുന്നത്. നിരവധി പേരാണ് ഈ മിടുക്കിയുടെ പെർഫോമൻസ് കണ്ട് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. അതിഗംഭീര പ്രകടനത്തിനൊപ്പം കസവ് സാരിയും കൂടെ ആയപ്പോൾ

വീഡിയോ കാണാം

സംഗതി പൊളിച്ചുവെന്ന സോഷ്യൽ മീഡിയയുടെ അഭിപ്രായം. അയ്റ ദീർഘകാലമായി സ്കെയ്റ്റിങ് പഠിക്കുന്നുണ്ട്. കൊച്ചിക്കാരിയായ അയ്റ ഇൻസ്റ്റഗ്രാമിൽ ഇതിന് മുൻപും സ്കെയ്റ്റിങ് വീഡിയോകൾ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും വീഡിയോ വൈറലായിരിക്കുകയാണ്.

Previous articleകാവാലയ ഗാനത്തിനൊപ്പം ചുവടുവച്ച ഒരു കൂട്ടം കുട്ടികൾ; ഒരു തകർപ്പൻ കാവാലയ നൃത്തം!! പൊളിച്ചടുക്കി പിള്ളേർ!!
Next articleസോഷ്യൽ ലോകത് വൈറലായി ഈ ക്യൂട്ട് ‘കാവാലാ..’ – വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here