വഴക്കുണ്ടാക്കി ആകെ കുഴപ്പത്തിലായ രണ്ടു കുട്ടികൾ; അടിപിടിയുടെ കാരണം ഇംഗ്ലീഷിൽ വിശദീകരിക്കാൻ ശ്രമിക്കുന്ന രസകരമായ വിഡിയോ!!

കുട്ടികളായിരിക്കുമ്പോൾ സൗഹൃദങ്ങളിൽ ആരോഗ്യകരമായ വഴക്കുകളുണ്ടാകുന്നതും സ്വാഭാവികമാണ്. ഇപ്പോഴിതാ, അത്തരത്തിൽ വഴക്കുണ്ടാക്കി ആകെ കുഴപ്പത്തിലായ രണ്ടു കുട്ടികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. നാലോ അഞ്ചോ വയസ് മാത്രം തോന്നിക്കുന്ന രണ്ടു ആൺകുട്ടികളാണ് വീഡിയോയിലുള്ളത്.

ഇരുവരും സ്‌കൂൾ യൂണിഫോമിലാണ്. സ്‌കൂൾ പ്രിൻസിപ്പാളിന്റെ റൂമിലാണ് ഇരുവരും നിൽക്കുന്നത്. കാരണം, പരസ്പരം വഴക്കുകൂടി. ചെറിയ അടിപിടിയുമുണ്ടായി. എന്താണ് സംഭവച്ചത് എന്ന് പ്രധാനാധ്യാപകൻ ചോദിക്കുമ്പോൾ ഇംഗ്ലീഷിലാണ് മറുപടി പറയേണ്ടത്. ഇരുവരും മറുപടി പറയാൻ കുഴക്കുകയാണ്.

ഇത്തിരി ഇംഗ്ലീഷും ബാക്കി ആക്ഷനും ഉപയോഗിച്ച് ഇരുവരും വഴക്ക് വിശദീകരിക്കുകയാണ്. വല്ല രസകരമാണ് ഈ കാഴ്ച,. എന്നാൽ, കുട്ടികളെ മാതൃഭാഷയിൽ സംസാരിക്കാൻ അനുവദിക്കണം എന്നുപറഞ്ഞുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നുണ്ട്.

Previous articleകൃത്രിമ കാല് വെച്ചു അമ്പരപ്പിക്കുന്ന എനർജിയിൽ ചുവടുവെച്ച് ഈ യുവതി – വിഡിയോ വൈറൽ
Next articleമഞ്ഞുപാളിയിൽ നിൽക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ച യുവാവിന് സംഭവിച്ചത്; കണ്ടു നോക്കൂ; വിഡിയോ…

LEAVE A REPLY

Please enter your comment!
Please enter your name here