പലപ്പോഴും വിനോദസഞ്ചാരികൾക്കായുള്ള മുന്നറിയിപ്പ് അവഗണിക്കുന്നതിലൂടെ പലരും അപകടങ്ങൾ വരുതിവെകാറുണ്ട്. അത്തരമൊരു കാഴ്ചയാണ് ഐസ്‌ലാൻഡിൽ നടന്നത്. ഐസ്‌ലാൻഡിലെ ജക്കുസർലോൺ തടാകതിലാണ് സംഭവം ഉണ്ടായതു.
തടാകം കാണാന്‍ വന്ന സഞ്ചരികളോട് തടാകത്തിലെ മഞ്ഞുപാളിയിലൂടെ നടക്കരുതെന്ന് നിരവധി മുന്നറിയിപ്പ് ബോർഡുകളുണ്ടായിരുന്നു ഏകിലും, ഈ മുന്നറിയിപ്പ് ബോർഡ് അവഗണിച്ചുകൊണ്ടാണ് സാഹസികനായ ഒരു വിനോദസഞ്ചാരി തടാകത്തിലെ മഞ്ഞുപാളിയിൽ കയറി നിന്നത്. മഞ്ഞുപാളി പതിയെ ഇയാളെയും കൊണ്ട് നീങ്ങാൻ തുടങ്ങി. പെട്ടന്ന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. എങ്ങനെയെക്കൊയോ ബലൻസ് നഷ്ടപ്പെടാതെ അയാൾ മഞ്ഞുപാളിയിൽ പിടിച്ചു നിന്നു. മഞ്ഞു പാളി തടാകമധ്യത്തിലേക്കാണ് നീങ്ങുന്നതെന്ന് മനസിലാക്കിയ യുവാവ് വെള്ളത്തിലേക്ക് എടുത്തുചാടി നീന്തി രക്ഷപെടുകയായിരുന്നു. കരയിൽ നിന്നും അകലേക്ക് മഞ്ഞുപാളി ഇയാളെയും വഹിച്ചുകൊണ്ട് നീങ്ങിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഈ വീഡിയോ നവമാധ്യമങ്ങില്‍ ഒരു മുന്നറിപ്പ് ആയി പ്രചരിച്ചുകൊണ്ടെരിക്കുന്നു. പ്രതേകിച്ചു വിനോതസഞ്ചരികള്‍ വിനോത സ്ഥലങ്ങളില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും അവിടുത്തെ മുന്നറിയിപ്പുകള്‍ പാലിക്കേണ്ടതാണ്.