കൃത്രിമ കാല് വെച്ചു അമ്പരപ്പിക്കുന്ന എനർജിയിൽ ചുവടുവെച്ച് ഈ യുവതി – വിഡിയോ വൈറൽ

തന്റെ പരിമിതികളെ വിജയമാക്കി മാറ്റിയ ഒരു യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. നിശ്ചയദാർഢ്യത്തിന്റെയും സഹിഷ്ണുതയുടെയും നേർക്കാഴ്ചയാണ് ഈ യുവതി. കാരണം, നയൻതാര ഷാരൂഖ് ഖാന്റെ നായികയായി അഭിനയിക്കുന്ന ജവാനിലെ പുതിയ ഗാനമായ ചലേയയുടെ താളത്തിനൊത്ത് അംഗവൈകല്യമുള്ള യുവതി സുസ്മിത ചക്രവർത്തി മനോഹരമായി നൃത്തം ചെയ്യുകയാണ്.

ഗായിക ശിൽപ റാവു തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട വിസ്മയിപ്പിക്കുന്ന വിഡിയോ, കൃത്രിമ കാല് ധരിച്ചിട്ടും താളാത്മകമായി നീങ്ങുന്ന സുസ്മിതയുടെ അജയ്യമായ ചുവടുകൾ കാണിക്കുന്നു. ആത്മവിശ്വാസവും പോസിറ്റിവിറ്റിയും പ്രകടിപ്പിച്ചുകൊണ്ടാണ് സുസ്മിത ചുവടുവയ്ക്കുന്നത്. സുന്ദരമായ ഓരോ ചലനത്തിലൂടെയും,

സുസ്മിത ആളുകളെ വിസ്മയിപ്പിക്കുകയാണ്. ശാരീരിക വെല്ലുവിളികൾ ദൃഢനിശ്ചയമുള്ള ഹൃദയത്തെ തോൽപ്പിക്കില്ല എന്ന് പറയാം. ‘സുസ്മിത, നിങ്ങളുടെ കലയോടുള്ള സമർപ്പണവും സ്നേഹവും വളരെ പ്രചോദനകരമാണ്. നിങ്ങൾ നിങ്ങളായിരിക്കുന്നതിൽ നന്ദിയുണ്ട്. നൃത്തം ചെയ്ത രീതി കാരണം ചലേയ കൂടുതൽ മനോഹരമായി തോന്നുന്നു, വളരെ നന്ദി,” ശിൽപ റാവു അടിക്കുറിപ്പിൽ കുറിച്ചു.

വീഡിയോ കാണാം

Previous articleപാഞ്ഞുവന്ന ട്രെയിനു മുന്നിലേക്ക് വീണ യുവതി; അത്ഭുതകരമായി രക്ഷപ്പെട്ടു.
Next articleവഴക്കുണ്ടാക്കി ആകെ കുഴപ്പത്തിലായ രണ്ടു കുട്ടികൾ; അടിപിടിയുടെ കാരണം ഇംഗ്ലീഷിൽ വിശദീകരിക്കാൻ ശ്രമിക്കുന്ന രസകരമായ വിഡിയോ!!

LEAVE A REPLY

Please enter your comment!
Please enter your name here