‘ജീവിതത്തിൽ സക്സസ്സ്ഫുൾ ആയ എല്ലാ വീട്ടമ്മർക്കും പിന്നിൽ ഒരു നൈറ്റിയുണ്ട്!’ സോഷ്യൽമീഡിയയിൽ വൈറലായി ഈ വീഡിയോ.!

ഇന്ത്യയിലെ വീട്ടമ്മമാരുടെ ദേശീയ വസ്ത്രമാണ് നൈറ്റി എന്ന് തമാശരൂപേണ പലരും പറയാറുണ്ട്. പ്രായ ഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്നതു കൊണ്ടുതന്നെ ഈ വസ്ത്രത്തിന്റെ ആരാധകരുമേറെയാണ്. ഒരു വീട്ടമ്മയുടെ ജീവിതത്തിൽ നൈറ്റി എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ജീവിതത്തിൽ സക്സസ്സ്ഫുൾ ആയ എല്ലാ സ്ത്രീകൾക്കും പിന്നിൽ ഒരു നൈറ്റിയുണ്ട് എന്നാണ് വിഡിയോയിൽ യുവതി എഴുതിയിരികുന്നത്. ധരിക്കാനുള്ള എളുപ്പം കൊണ്ട് മാത്രമല്ല നൈറ്റി സ്ത്രീകൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. സാഹചര്യത്തിന് അനുസരിച്ച് നൈറ്റിയുടെ ഉപയോഗം മാറുന്നതാണ് വൈറൽ വിഡിയോയിൽ കാണിക്കുന്നത്. നൈറ്റി ഉപയോഗിച്ച് കുട്ടിയുടെ മുഖം തുടയ്‌ക്കുന്നതും ചൂടുള്ള പാത്രം പിടിക്കുന്നതും പാത്രം തുടയ്‌ക്കുന്നതുമൊക്കെ വിഡിയോയിൽ കാണാം.

‘പ്രിയപ്പെട്ട നൈറ്റി,നിന്നോട് ഞാൻ കടപ്പെട്ടിരിക്കുന്നു, എന്നും നീ എനിക്ക് നൽകുന്ന പിന്തുണയ്‌ക്ക് നന്ദി’ എന്ന കുറിപ്പോടെ ദേസിമോംഅഥിതി എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം മില്യൺ ആളുകളാണ് കണ്ടത്. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. കണ്ടു പരിചയമുള്ള കാഴ്ചയായത് കൊണ്ട് പലർക്കും ചിരിപൊട്ടുമെന്ന് സംശയമില്ല. അതിഥി റാവത് എന്ന യുവതിയാണ് ഏറെ ചിരിപ്പിക്കുന്ന വിഡിയോ പങ്കുവച്ചത്.

Previous articleഹോട്ട് ലുക്കിൽ തിളങ്ങി അനസൂയ; ബീച്ചിൽ നിന്നുള്ള ഫോട്ടോസ് പങ്കുവെച്ച് താരം! ഫോട്ടോസ് വൈറൽ
Next articleമരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here