ജോലി പോയ രെഹ്ന ഓൺലൈൻ വാണിഭത്തിലേക്കോ? ചോദ്യത്തിനു മറുപടിയുമായി രെഹ്ന ഫാത്തിമ;

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എനിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയോ കുറ്റക്കാരിയാണെന്ന് കോടതി നിരീക്ഷിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ബി.എസ്.എൻ.എൽ ആഭ്യന്തര അന്വേഷണം നടത്തുകയും നിർബന്ധിതമായി പുറത്താക്കുകയും ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സംഘപരിവാറിന്റെ ഇടപെടൽ വ്യക്തമാണ്. നിയമത്തിന് അധിഷ്ഠിതമായി പ്രവർത്തിക്കേണ്ടവരാണ് സർക്കാർ ജീവനക്കാർ. പരമോന്നത നീതിപീഠത്തിന്റെ ഒരു വിധിയ്ക്ക് അനുസരിച്ച് പെരുമാറിയതിനെതിരെയാണ് നടപടി. ഇക്കാര്യത്തിൽ അപ്പീൽ നൽകും.

ബി.എസ്.എൻ.എല്ലിനകത്തെ ഉദ്യോഗസ്ഥരുടെ വ്യക്തി വൈരാഗ്യങ്ങളും നടപടിയ്ക്ക് ഇടയാക്കിയെന്ന അഭിപ്രായവും രഹ്നയ്ക്കുണ്ട്. സർക്കാർ ഉദ്യോഗസ്ഥരായാൽ സ്വന്തമായ അഭിപ്രായം പറയാത്ത അടിമകളാണെന്നാണ് ചിലരുടെ ധാരണ. 18 മാസത്തെ സസ്പെൻഷൻ കാലത്ത് പലതവണ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിലെല്ലാം അറിയേണ്ടിയിരുന്നത് വ്യക്തിപരമായ കാര്യങ്ങളായിരുന്നു. ജോലി സംബന്ധമായ ഒരു തെറ്റിലും വിശദീകരണം ചോദിച്ചിട്ടുമില്ല. പിതാവ് മരിച്ച ശേഷം ആശ്രിത നിയമനമായാണ് താൻ ബി.എസ്.എൻ.എല്ലിൽ പ്രവേശിച്ചത്. പ്യൂൺ പോസ്റ്റിൽ നിന്നും ജൂനിയർ എൻജിനീയർ വരെ പരീക്ഷയെഴുതി നേടി.

എന്നാൽ ശബരിമല വിവാദത്തിൽ അർഹതപ്പെട്ട സ്ഥാനക്കയറ്റം വരെ നിഷേധിച്ചു. അഞ്ചാം റാങ്കോടെയാണ് ജൂനിയർ എൻജിനീയറാകാൻ യോഗ്യത തെളിയിച്ചത്. ടെലികോം ടെക്നിഷ്യയായത് നാലാം റാങ്കോടെയാണ്. ഏറ്റവും താഴ്ന്ന പോസ്റ്റിൽ നിന്നും ഉയർന്ന് വരുന്നത് അംഗീകരിക്കാനുള്ള പ്രയാസമാണ് ചിലർക്ക്. സ്ഥാപനത്തിലെ ഇത്തരത്തിലുള്ള പല കാര്യങ്ങളും പുറത്ത് പറയാതിരിക്കാനുള്ള അച്ചടക്കം താൻ പാലിച്ചിട്ടുണ്ട്.

Previous articleഇത് ഡാന്‍സ് ബാര്‍ അല്ല; സദാചാരക്കാര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി റിമ
Next articleബിഗ് സ്ക്രീനിലെ ജഗതിയും, മിനി സ്ക്രീനിലെ ജഗതിയും; ചിത്രം പങ്കുവെച്ചു ജയകുമാർ

LEAVE A REPLY

Please enter your comment!
Please enter your name here