കുഞ്ഞുങ്ങളുടെ രസകരമായ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ ഇടങ്ങളിൽ വേഗത്തിൽ പ്രചരിക്കാറുണ്ട്. ഡൽഹി മെട്രോയിൽ നിന്നും നിരവധി വൈറൽ വാർത്തകൾ ശ്രദ്ധനേടാറുണ്ട്. കൂട്ടത്തിൽ വളരെ കൗതുകമുള്ളൊരു കാഴ്ചയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഡൽഹി മെട്രോ ട്രെയിനിൽ ചുവടുവയ്ക്കുന്ന ഒരു കുഞ്ഞു മിടുക്കിയുടെ വിഡിയോയാണ് ശ്രദ്ധനേടുന്നത്. ‘മിന്നാ മിന്നാ’ എന്ന ഗാനത്തിനാണ് പെൺകുട്ടി ചുവടുവയ്ക്കുന്നത്. മനോഹരമായാണ് പെൺകുട്ടി ചുവടുവയ്ക്കുന്നത്.
ഒട്ടേറെ ആളുകൾ പെൺകുട്ടിയുടെ ചുവടുകൾക്ക് കയ്യടിക്കുന്നതും പിന്തുണയ്ക്കുന്നതും വിഡിയോയിൽ കാണാം.