തായിലാന്റില്‍ അവധി ആഘോഷം, ഫോട്ടോസ് പങ്കുവെച്ചു പ്രാര്‍ത്ഥന ഇന്ദ്രജിത്; താരപുത്രിയുടെ ടാറ്റു കണ്ട് ഞെട്ടി ആരാധകര്‍- ഫോട്ടോസ്

Prarthana Indrajith 1

പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മക്കള്‍ പ്രാര്‍ത്ഥന ഇതിനോടകം സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ്. ഇപ്പോഴിതാ തായിലാന്റില്‍ അവധി ആഘോഷിക്കുന്ന പ്രാര്‍ത്ഥനയുടെ ചിത്രങ്ങള്‍ വൈറലാവുന്നുത്. അമ്മയുടെ ഫാഷന്‍ സെന്‍സ് മുഴുവന്‍ ചെറുപ്പത്തിലേ പരീക്ഷിക്കുന്ന മകളാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. ചെറുപ്പം മുതലേ പൂര്‍ണിമ മക്കളെ ഒരുക്കി നടത്തുന്നത് ആകര്‍ഷണം ആയിരുന്നു. അത് കൊണ്ട് തന്നെ ഇപ്പോള്‍ പ്രാര്‍ത്ഥനയും നക്ഷത്രയും എന്ത് ധരിച്ച് വന്നാലും അതിലൊരു പൂര്‍ണിമ ടച്ച് ഉണ്ടാവും.

എന്നാല്‍ ഇപ്പോള്‍ വൈറലാവുന്നത് പൂര്‍ണിമയുടെ സ്റ്റൈലോ പ്രാര്‍ത്ഥനയുടെ ഫാഷനോ അല്ല. തായിലാന്റില്‍ സമ്മര്‍ അടിച്ചു പൊളിക്കുന്ന താരപുത്രിയുടെ ഏതാനും ചിത്രങ്ങളാണ്. അവസാനിക്കാത്ത സമ്മര്‍ എന്ന് പറഞ്ഞുകൊണ്ടാണ് ഒരു ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. പ്രാര്‍ത്ഥന തനിച്ചല്ല, അച്ഛനും അമ്മയും സഹോദരിയുമായിട്ടാണ് തായിലാന്റില്‍ അവധി ആഘോഷിക്കാന്‍ എത്തിയത്. പ്രാര്‍ത്ഥനയുടെ ഈ ചിത്രങ്ങള്‍ പകര്‍ത്തിയതും അച്ഛന്‍ ഇന്ദ്രജിത്ത് തന്നെയാണ്. സാനിയ ഇയ്യപ്പന്‍ അടക്കമുള്ളവര്‍ ഫോട്ടോയ്ക്ക് കമന്റും അടിച്ചിട്ടുണ്ട്. എല്ലാവരും താരപുത്രിയുടെ സ്റ്റൈലും ഫാഷനും ഒക്കെ നോക്കിയപ്പോള്‍ ചിലര്‍ ശ്രദ്ധിച്ചത് മറ്റൊന്നാണ്.

Prarthana Indrajith 3

പ്രാര്‍ത്ഥനയുടെ ശരീരത്തിലെ ടാറ്റുകള്‍. കൈ തണ്ടയിലും വയറിലും ഒക്കെ ടാറ്റൂസ് ആണ്. ടാറ്റു ഗേള്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നവരും ഉണ്ട്. ഇതാദ്യമായല്ല പ്രാര്‍ത്ഥനയുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. താരപുത്രിയുടെ ഹെയര്‍ സ്റ്റൈലും ഡ്രെസ്സിങും പാട്ടും ഡാന്‍സും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Prarthana Indrajith 6
Prarthana Indrajith 5

അമ്മയും അച്ഛനും അനിയത്തി നക്ഷത്രയും അഭിനയത്തിലാണ് മാറ്റുരയ്ക്കുന്നത് എങ്കില്‍, പ്രാര്‍ത്ഥനയുടെ ലോകം പാട്ടാണ്. ഹെലന്‍, അടി, മോഹന്‍ലാല്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇതിനോടകം പ്രാര്‍ത്ഥന പാട്ടുപാടിക്കഴിഞ്ഞു.

Prarthana Indrajith 1 1
Prarthana Indrajith 4
Previous articleമെട്രോ ട്രെയിനിൽ മനോഹരമായി നൃത്തം; കാഴ്ചക്കാരുടെ മനസ്സുനിറച്ചു ഒരു കുഞ്ഞു മിടുക്കി- വിഡിയോ
Next articleകൂട്ടുകാർക്കൊപ്പം ഒരു റീൽസ്; വിഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ- വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here