കാവാലയ ഗാനത്തിനൊപ്പം ചുവടുവച്ച ഒരു കൂട്ടം കുട്ടികൾ; ഒരു തകർപ്പൻ കാവാലയ നൃത്തം!! പൊളിച്ചടുക്കി പിള്ളേർ!!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രെൻഡ് സെറ്ററായി മാറികൊണ്ടിരിക്കുന്ന ഗാനമാണ് തമന്നയുടെ കാവാലായ ഗാനം. അതിമനോഹരമായ നൃത്തചുവടുകളിലൂടെ പ്രേക്ഷകരെ മുഴുവൻ തമന്ന കൈയിലെടുത്തെന്ന് തന്നെ പറയാം. തമന്നയും സൂപ്പർ സ്റ്റാർ രജനികാന്തും വേഷമിടുന്ന ജയിലർ സിനിമയിലെ ഗാനമാണിത്.

ഇൻസ്റ്റഗ്രാമിൽ മുഴുവൻ ഈ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്നവരുടെ റീലുകൾ മാത്രമാണ് കാണാനുള്ളത്. പ്രായഭേദമന്യേ എല്ലാവരും റീൽസിനൊപ്പം ചുവട് വയ്ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ നൃത്തം ചെയ്യുന്ന ഇതുവരെ ദശലക്ഷകണക്കിന് ആളുകളാണ് കണ്ടത്. ഇപ്പോഴിതാ ഈ ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു കൊച്ചു മിടുക്കൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്കൂൾ യൂണിഫോമിൽ ഒരു കൂട്ടം കുട്ടികളാണ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്നത്.

സ്കൂളിലെ ഏതോ പരിപാടിയ്ക്ക് ശേഷമാണ് ഈ ഗാനം വേദിയിൽ നിന്ന് കേൾക്കുന്നത്. പാട്ട് കേട്ട ഉടൻ തന്നെ ഒരു കൂട്ടം വിദ്യാർത്ഥികൾ ഗാനത്തിൽ തമന്ന ചെയ്യുന്ന അതേ സ്റ്റെപ്പുകൾ അനുകരിക്കാനും തുടങ്ങി. എല്ലാവരും കളിക്കുന്നുണ്ടെങ്കിലും ക്യാമറ കണ്ണുകൾ പോയത് ഇവരുടെ മധ്യത്തിൽ നിന്ന് കളിക്കുന്ന ഒരു മിടുക്കനിലേക്കാണ്.

Previous articleഎന്റെ കൂട്ടുകാരനെ തൊടരുത്!! രസകരമായ വീഡിയോ കാണാം
Next articleസോഷ്യൽ മീഡിയയിൽ വൈറലായി ഈ കൊച്ചു സുന്ദരിയുടെ സ്കേറ്റിങ്; അതും സെറ്റ് സാരിയിൽ!! വീഡിയോ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here