പൊതുവെ മൃഗങ്ങൾ കാണുമ്പോൾ മനുഷ്യർക്ക് കൗതുകം ലേശം കൂടുതലാണ്. അതുകൊണ്ട് തന്നെ പല തരത്തിലുള്ള സംശയങ്ങളും ആളുകൾക്ക് ഉണ്ടാകാറുണ്ട്. മനുഷ്യ കരടി വേഷം കെട്ടിയ സിനിമകൾ വരെയുണ്ട്. പക്ഷെ ഇപ്പോൾ ചൈനയിലെ മൃഗശാലയിൽ നിന്ന് പുറത്ത് വന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മനുഷ്യൻ്റെ അത്രയും വലിപ്പമുള്ള ഒരു ഭീകര കരടിയാണ് വീഡിയോയിലെ താരം. ചൈനയിലെ ഹാങ്ഷൂ മൃഗശാലയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. മനുഷ്യനെ പോലെ എഴുന്നേറ്റ് നിന്ന് ആളുകളെ നോക്കുന്ന ഒരു കരടിയാണിത്.
വീഡിയോ കണ്ട് പലരും മനുഷ്യൻ കരടിയുടെ വേഷം ഇട്ട് വന്നതാണെന്ന് പോലും തെറ്റിദ്ധരിച്ചു. മനുഷ്യനെ പോലെ രണ്ട് കാലിൽ എഴുന്നേറ്റ് നിന്ന് ആളുകളെ അഭിസംബോധന ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. കരടിയുടെ വീഡിയോ കണ്ട് ആളുകൾക്ക് സംശയമായതോടെ മൃഗശാലയിലെ അധികൃതർ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. ആൻഞ്ചല എന്ന മലേഷ്യൻ സൺ ബിയറാണിതെന്നാണ് അധികൃതർ പറയുന്നത്.
മാത്രമല്ല കരടി വിഭാഗത്തിൽ തന്നെ ഏറ്റവും ചെറിയവയാണ് ഇവയെന്നും അതുപോലെ വംശനാശ ഭീഷണിയിലാണ് ഈ കരടികളെന്നും അധികൃതർ പറയുന്നു. നെഞ്ചിലെ രോമങ്ങൾ ഓറഞ്ചോ ക്രീമോ നിറത്തിലായിരിക്കും കാണപ്പെടുന്നത്. ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ മറ്റു കരടികളെപ്പോലെ തന്നെ കറുത്ത നിറത്തിലുമാണെന്നതാണ് പ്രത്യേകത.
A video of a "human-like" black #bear 🐻at #Hangzhou Zoo went viral! But the zoo staff denies it's a person in disguise—too hot to bear! #animal pic.twitter.com/47y9VzslYQ
— Shanghai Daily (@shanghaidaily) July 31, 2023
വനനശീകരണവും വന്യജീവി വേട്ടയും മൂലം ഇവ വംശനാശ വളരെ വലിയ ഭീഷണി നേരിടുകയാണ് ഈ കരടി വിഭാഗം. എന്തായാലും വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വീഡിയോയിൽ കരടിയുട പുറകിലുള്ള ചുളിവുകളാണ് പലർക്കും സംശയമുണ്ടാകാനുള്ള പ്രധാന കാരണം. എന്നാൽ സംഭവം ഓർജിനലാണെന്ന് മൃഗശാലക്കാരുടെ അറിയിപ്പ് വന്നതോടെ ആണ് തീരുമാനമായത്.