98 രൂപയിൽ നിന്നും സർക്കാർ ജോലി വരെ; ഞാൻ ജോലിചെയ്ത് ചേട്ടായിയെ പഠിപ്പിച്ചോളാം; വൈറൽ കുറിപ്പ്

ഒരു ആൺന്റെ ഉയർച്ചക്കു കാരണം ഒരു പെണ്ണു കാണാനും എന്നു തെളിയിച്ചുയിരിക്കുകയാണ് ഈ വൈറൽ കുറിപ്പ്. തന്റെ ഒപ്പമുള്ള ജീവിതപങ്കാളി എന്തിനും കൂടെയുണ്ടെങ്കിൽ എന്തും നേടാം. അതിന് ഒരു ഉത്തമ ഉദാഹരമാണ് അജിത്തിന്റെ ജീവിതം. ജിനേഷ് നന്ദനം യെന്ന വ്യക്തി തന്റെ പ്രിയസുഹൃത്തായ അജിത്തിന്റെ ജീവിതമാണ് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. കുറിപ്പ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

വൈറലായ കുറിപ്പ് ഇങ്ങനെ;

ഡിവോർസ് കേസും ആയി ബന്ധപ്പെട്ട് കോടതിയിൽ ചെന്നപ്പോൾ ആണ് Ajith Vedhasree യെ കാണുന്നത്. ഒരുമിച്ചു ഒരു സ്കൂളിൽ പഠിച്ചവർ ആണ് ഞങ്ങൾ. കോടതിയിൽ ജഡ്ജിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ആണ് ഇപ്പോൾ. വളരെ അഭിനമാനം തോന്നി എനിക്ക്. പക്ഷേ അവിടെ വരെ ഉയരാൻ അജിത്തിനുണ്ടായ ഒരു സാഹചര്യം എല്ലാവരും വായിക്കണം.
“അജിത്തിന്റെ വാക്കുകൾ ഇനി കേൾക്കാം”
98 രൂപ മുതൽ സർക്കാർ ജോലി വരെ.

സുഹൃത്തുക്കളെ…
ഇടുക്കി 2018-21 LGS റാങ്ക് ലിസ്റ്റിൽ നിന്നും ഇടുക്കി ജില്ല കോടതിയിൽ 4th Additional ൽ ഓഫീസ് അറ്റൻഡന്റ് ആയി ഞാൻ സർക്കാർ ജോലിയിൽ പ്രവേശിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. മുകളിൽ സൂചിപ്പിച്ച തലക്കെട്ടിന് ആധാരമായ കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ഈ അവസരം പ്രയോജനപ്പെടുത്തുന്നു.എന്തിന് വേണ്ടി എന്നു ചോദിച്ചാൽ. ഇന്നീ നിലയിൽ എത്തി നിൽക്കുന്നുണ്ടെങ്കിൽ ഞാൻ ആദ്യം കടപ്പെട്ടിരിക്കുന്നത് ഒരാളോട് മാത്രം. അഞ്ജു എന്റെ ഭാര്യ.

ജാതി ചിന്തകൾക്കധീതമായി എന്റെ ജീവിതത്തിലേക്കവൾ കടന്നു വരുമ്പോൾ എന്റെ കൈയിലുണ്ടായിരുന്നത് “98 രൂപയും”പിച്ചക്കാരൻ എന്ന പേരും(ചില ഭാര്യാ ബന്ധുക്കൾ ചാർത്തിയത്)അവിടെ തുടങ്ങിയ ജീവിതം എനിക്ക് ഒരു വാശിയുടെയും ഓരോ ഓർമപ്പെടുത്തലുകളുടെയും കൂടിയായിരുന്നു. അവിടം മുതൽ കൈപ്പിടിച്ച് കൂടെ നിന്നു എന്റെ ജീവന്റെ പാതി അഞ്ജു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഞാൻ തിരഞ്ഞെടുത്തു ജോലികൾ നിരവധിയായിരുന്നു. കൂലിപ്പണിയും, പെയിന്റിങും, സംഗീതസംവിധാനവും വരെ അതിൽ ചിലതു മാത്രമായിരുന്നു. അന്ന് ആത്മാവിശ്വാസമായി കട്ടക്ക് കൂടെ നിന്നു അഞ്ജു. പിന്നീട് ഈ ജോലികൊണ്ടൊന്നും മുന്നോട്ട് പോകില്ലെന്നു കണ്ടനിമിഷം ഉള്ളിൽ കാലങ്ങളായി കൂട്ടിവച്ച സർക്കാർ ജോലിയെന്ന സ്വപ്‍നം വീണ്ടും കാണാൻ പ്രേരിപ്പിച്ചു അഞ്ജു.

ജോലികളൊക്കെ നിർത്തി മുഴുവൻ സമയവും PSC പഠനത്തിനായി കയ്യിൽ പണമില്ലാതെ വിഷമിച്ച എന്റെ മുന്നിൽ വന്നിട്ട്.”ചേട്ടായി പഠിച്ചോ. ഞാൻ ജോലിക്ക് പോയി ചേട്ടായിയെ പഠിപ്പിച്ചോളാം”എന്നു പറഞ്ഞ് ഒരു രക്ഷകർത്താവിനെ പോലെ എന്നെ പഠിപ്പിച്ചു അഞ്ജു. 31ആം വയസ്സിൽ psc പഠനത്തിനായി കട്ടപ്പന Competitor ന്റെ പടി കയറുമ്പോൾ എന്റെ മുന്നിൽ അവളുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ ഊർജമാണ് 110 ദിവസം കൊണ്ട്‌ 16600 ഓളം പേർ എഴുതിയ പരീക്ഷയിൽ 989 പേരുടെ റാങ്ക് ലിസ്റ്റിൽ എനിക്ക് 247 ആം റാങ്ക് നേടാൻ സാധിച്ചത്. ഈ അവസരം ഒരുപാട് ആളുകളോട് നന്ദി പറയുന്നു. എന്റെ ഗുരുക്കന്മാർ. സുഹൃത്തുക്കൾ. അങ്ങനെ. എന്നും വിമർശനങ്ങളും അവഹേളനവും എന്റെ കൂടെപിറപ്പായിരുന്നു. ഇന്ന് ഞാൻ ഇവിടെ നിൽക്കുമ്പോൾ എന്നെ വിമർശിച്ചവരോടും അവഹേളിച്ചു മാറ്റിനിർത്തിയവരോടും. ഒന്നേ പറയാനുള്ളു. നന്ദി.. നന്ദി.. നന്ദി..

നബി: ഇത് ഒരു സ്നേഹത്തിന്റെ കഥയാണ് നിശ്ചയദാർഢ്യതിന്റെ കഥയാണ്. നമുക്കും സ്നേഹിക്കാം പരസ്പരം, ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അത് കാരണമാകും എന്നു കാണിച്ചുതരുന്നു ഈ കൂട്ടുകാരൻ.
സ്നേഹപൂർവ്വം❤️നന്ദൻ

Previous article7 വർഷം കാത്തിരുന്ന കിട്ടിയ മകൻ മരിച്ചു; മകന്റെ ഓർമദിനത്തിൽ ഒരച്ഛനും അമ്മയും ചെയ്തത് കണ്ടോ
Next articleആര്യയുടെ പിറന്നാള്‍ സയേഷ അടിപൊളിയാക്കിയത് എങ്ങനെയെന്ന് കണ്ടോ?

LEAVE A REPLY

Please enter your comment!
Please enter your name here